എഴുതാന്‍ പോലും കഴിയാത്ത അവസ്ഥ വരാം!; 'സ്മാര്‍ട്ട് ഫോണ്‍ തമ്പ്' മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ 

സ്മാര്‍ട്ട് ഫോണില്‍ അധികം നേരം ചെലവഴിച്ചാല്‍ വിരലുകള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥ വരാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
എഴുതാന്‍ പോലും കഴിയാത്ത അവസ്ഥ വരാം!; 'സ്മാര്‍ട്ട് ഫോണ്‍ തമ്പ്' മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ 

ബംഗലൂരു: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും ആലോചിക്കാന്‍ കഴിയാത്ത വിധമാണ് ലോകം മുന്നോട്ടുപോകുന്നത്. തുടര്‍ച്ചയായി ഫോണില്‍ തന്നെ ഇരുന്നാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ആരോഗ്യപ്രശ്‌നം ഉന്നയിച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍.

സ്മാര്‍ട്ട് ഫോണില്‍ അധികം നേരം ചെലവഴിച്ചാല്‍ വിരലുകള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥ വരാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ അവസ്ഥയെ സ്മാര്‍ട്ട് ഫോണ്‍ തമ്പ് എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. വിരലില്‍ മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലനഞരമ്പില്‍ നീരുവെയ്ക്കുന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇത്തരത്തിലുളള നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരാനിരിക്കുന്നത് പരീക്ഷാകാലമാണ്. ഇതിനിടെ പേന ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് നിരവധി കുട്ടികള്‍ ആശുപത്രികളെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച കൂടുമ്പോള്‍ ഇത്തരത്തിലുളള ഒരു കേസെങ്കിലും തങ്ങളുടെ മുന്‍പില്‍ എത്തുന്നുണ്ടെന്നാണ് ബംഗലൂരുവിലെ ഹോസ്മറ്റ് ആശുപത്രിയിലെ ഹാന്‍ഡ് സര്‍ജന്‍ പറയുന്നത്. 

35 വയസ് കഴിഞ്ഞവര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അധികമായി ഉപയോഗിച്ചാല്‍ മുട്ടില്‍ വരുന്ന തേയ്മാനമായ ഒസ്റ്റിയോ ആര്‍ത്രൈറ്റീസ് വരാനുളള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ പിടിക്കുന്ന രീതി ശരിയായ രീതിയിലല്ല. അത് അസ്ഥികള്‍ക്ക് ദോഷമുണ്ടാക്കുന്ന തരത്തിലാണ്. ഇത് വേദനയ്ക്ക് കാരണമാകുകയും ആത്യന്തികമായി ഒസ്റ്റിയോ ആര്‍ത്രൈറ്റീസിലേക്ക് കൊണ്ടുവന്ന് എത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com