വയറു ചാടിയിട്ടുണ്ടോ? കുറയ്ക്കാന്‍ ഒരു മരുന്നേയുള്ളൂ, വ്യായാമം!

 അമിതമായി വയറിലെത്തിയ കൊഴുപ്പ് എവിടെയാണ് അടിഞ്ഞുകൂടിയത് എന്നത് പ്രധാനമാണ്. ബിഎംഐ നോക്കി 'ആ തടിയില്ല' എന്നിനി സമാധാനിക്കേണ്ട.
വയറു ചാടിയിട്ടുണ്ടോ? കുറയ്ക്കാന്‍ ഒരു മരുന്നേയുള്ളൂ, വ്യായാമം!

 കുടവയറായല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയാണോ? വയറ് ചാടിയത് കുറച്ച് സുന്ദരമാക്കാന്‍ വ്യായാമം മാത്രം ചെയ്താല്‍ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്. അമിതമായി വയറു ചാടുന്നത് ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന കാര്യമാണ്.

 ഹൃദയത്തിന്റെയും , കരളിന്റെയും സ്വാഭാവിക പ്രവര്‍ത്തനങ്ങളെ 'ചാടിയ' വയറ് താളം തെറ്റിക്കും. ഇതൊഴിവാക്കണമെങ്കില്‍ വ്യായമം കൂടിയേ തീരൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 3602 പേരെ ആറ് മാസക്കാലം നിരീക്ഷിച്ചതിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചിട്ടയായി വ്യായാമം ചെയ്യുന്നവരില്‍ മാത്രം വയറ് കുറഞ്ഞുവരുന്നുള്ളുവെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. 

 അമിതമായി വയറിലെത്തിയ കൊഴുപ്പ് എവിടെയാണ് അടിഞ്ഞുകൂടിയത് എന്നത് പ്രധാനമാണ്. ബിഎംഐ നോക്കി 'ആ തടിയില്ല' എന്നിനി സമാധാനിക്കേണ്ട. പഠനത്തില്‍ സഹകരിച്ചവരില്‍ 65 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്‍മാരും  ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com