'ചീസ് ഇട്ട് കാപ്പികുടിച്ചാല്‍': ഭാരം കുറയും ഹൃദയാരോഗ്യം മെച്ചപ്പെടും..!

ഒരു കപ്പ് കാപ്പിയില്‍ വെറും രണ്ട് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇനി ചീസ് കാലറി അടങ്ങിയതാണെങ്കിലും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയതാണ്.
'ചീസ് ഇട്ട് കാപ്പികുടിച്ചാല്‍': ഭാരം കുറയും ഹൃദയാരോഗ്യം മെച്ചപ്പെടും..!

2017- 2018 വര്‍ഷത്തില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ഏറെ നിറഞ്ഞ് നിന്ന ഒരു പാനീയമായിരുന്നു ചീസ് ടീ. പുതുവര്‍ഷമായപ്പോഴേക്കും ഈ ട്രെന്‍ഡ് മാറി. ഇപ്പോള്‍ ചീഫ് കോഫിയാണ് താരം. ട്രെന്‍ഡിങ് മാത്രമല്ല, ഇത് ഏറെ ആരോഗ്യപ്രദവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാപ്പി പൊതുവെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയമാണ്. ഒരു കപ്പ് കാപ്പിയില്‍ വെറും രണ്ട് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇനി ചീസ് കാലറി അടങ്ങിയതാണെങ്കിലും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയതാണ്. കൂടാതെ പ്രോട്ടീനും സാച്ചുറേറ്റഡ് ഫാറ്റുമുണ്ട്. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം രുചികരവുമാണ് ചീസ്.

കാര്‍ബോഹൈഡ്രേറ്റ് തീരെ അടങ്ങിയിട്ടില്ലാത്ത പാനീയമാണ് കാപ്പി. ചീസ് കോഫിയില്‍ ചെറിയ അളവിലേ ചീസ് ഉപയോഗിക്കാറുള്ളു. നൂറു ഗ്രാം ചീസിലാകട്ടെ വെറും 1.3 ഗ്രാം മാത്രമേ കാര്‍ബോ ഹൈഡ്രേറ്റ് ഉള്ളൂ. ഇതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള ഡയറ്റ് ശീലമാക്കിയവര്‍ക്ക് തീര്‍ച്ചയായും നല്ലൊരു ചോയ്‌സ് ആയിരിക്കും ചീസ് കോഫി. 

മൂന്നു മുതല്‍ അഞ്ചു വരെ കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസം 40 ഗ്രാം ചീസ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. അതേസമയം ചിലയിനം ചീസില്‍ സോഡിയത്തിന്റെ അളവ് കൂടുതലുണ്ടാകും. അതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ചീസ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com