കുത്തിവെപ്പുകളെ ഇനി ഭയക്കേണ്ടതില്ല; ഇൻജെക്ഷനും വിഴുങ്ങാം  (വീഡിയോ)

കുത്തിവെപ്പുകളെ പേടിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. വിഴുങ്ങാൻ സാധിക്കുന്ന ഇൻജെക്ഷനുകൾക്കുള്ള സാങ്കേതിക വിദ്യ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ
കുത്തിവെപ്പുകളെ ഇനി ഭയക്കേണ്ടതില്ല; ഇൻജെക്ഷനും വിഴുങ്ങാം  (വീഡിയോ)

കുത്തിവെപ്പുകളെ പേടിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. വിഴുങ്ങാൻ സാധിക്കുന്ന ഇൻജെക്ഷനുകൾക്കുള്ള സാങ്കേതിക വിദ്യ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ആദ്യ ഘട്ടമെന്ന നിലയിൽ ഇവ മൃ​ഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതായും റിപ്പോർട്ടുകളുണ്ട്. ​ഗുളിക രൂപത്തിലുള്ള ഈ ഇൻജെക്ഷൻ ഉപകരണം വിഴുങ്ങിയാൽ അത് ആമാശയത്തിന്റെ ഭിത്തിയിൽ കൃത്യ സ്ഥാനത്ത് തന്നെ മരുന്ന് കുത്തി വയ്ക്കും. മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകരാണ് ശ്രമത്തിന് പിന്നിൽ. 

പയറുമണിയുടെ വലിപ്പമുള്ള കാപ്സ്യൂളിനുള്ളിൽ അടക്കം ചെയ്താണ് മരുന്ന് നൽകുന്നത്. ​​​ദഹന വ്യവസ്ഥയിലെ രാസ വസ്തുക്കളുമായി എളുപ്പം പ്രവർത്തിച്ച് നശിക്കുന്ന ഇൻസുലിൻ പോലുള്ള ഹോർമോണുകൾ ​ഗുളിക രൂപത്തിൽ കഴിക്കാൻ ഉപകരണം ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആമാശയത്തിലെത്തായിൽ കുത്തിവെപ്പെടുക്കാൻ സൂചി ശരിയായ ദിശയിൽ വരണം. ഇതിനായി ആഫ്രിക്കയിൽ കാണുന്ന ലിയോപാഡ് ആമയുടെ ആകൃതിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഉപകരണം നിർമിച്ചതെന്ന് ​​ഗവേഷകർ പറയുന്നു. ഏത് രീതിയിൽ ഇട്ടാലും നേരെ വരുമെന്നതാണ് ഈ ആമയുടെ സവിശേഷത. 

ദ​ഹിക്കുന്ന കുത്തിവെപ്പിലൂടെ ആമാശയത്തിനകത്ത് ഇൻസുലിൻ ആ​ഗിരണം ചെയ്യുമ്പോൾ മറ്റ് ദോഷങ്ങളുണ്ടാകരുതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ​ഗിയോവാനി ട്രവേഴ്സോ പറഞ്ഞു. ആമാശത്തിലെ പേശികൾക്ക് കനം കൂടുതൽ ഉള്ളതിനാൽ ചെറിയ കുത്തിവെപ്പ് കൊണ്ട് പേടിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

മൂർച്ചയേറിയ അ​ഗ്രത്തോട് കൂടി ഖര രൂപത്തിലാക്കിയ ഇൻസുലിൻ ഉപയോ​ഗിച്ചാണ് സൂക്ഷ്മമായ സൂചി ഇതിൽ വികസിപ്പിചിക്കുന്നത്. പഞ്ചസാരയുടെ പരലിൽ ചെറിയ സ്പ്രിങ് ഘടിപ്പിച്ചാണ് കുത്തിവെപ്പിനായി ഊർജം പകരുന്നത്. ആമാശയത്തിലെ ആസിഡുകളുടെ പ്രവർത്തനത്താൽ ഈ ഡിസ്ക് ലയിച്ചില്ലാതാകുമ്പോൾ സ്പ്രിങ് വലിഞ്ഞ് സൂചിയെ മുന്നോട്ട് തള്ളും. ഇത് ആമാശയ ഭിത്തിയിൽ തറയ്ക്കുന്നതോടെ പ്രവർത്തനം പൂർത്തിയാകും. 

രാവിലെ ആഹാരത്തിന് മുൻപ് മാത്രമേ ഇത് ഉപയോ​ഗിക്കാനാവൂ എന്ന പോരായ്മയുണ്ട്. അല്ലെങ്കിൽ പ്രവർത്തനം ശരിയാകില്ല. പരീക്ഷണങ്ങൾ മൃ​ഗങ്ങളിൽ പാർശ്വ ഫലങ്ങളുണ്ടാക്കിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. 

പന്നികളിലായിരുന്നു പരീക്ഷണം. അവയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ കുത്തി വെപ്പിനു ശേഷമുള്ള അതേയളവിൽ കുറഞ്ഞുവെന്ന് ​ഗവേഷകർ പറയുന്നു. ഇൻസുലിൻ ആ​ഗിരണം പൂർത്തിയായാൽ അവശേഷിക്കുന്ന ഭാ​ഗങ്ങൾ വിസർജ്യത്തിലൂടെ പുറത്തു പോകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com