സന്തുഷ്ട വിവാഹജീവിതത്തിന്റെ സീക്രട്ട് സ്‌നേഹമല്ല! എല്ലാം 'ജീനുകളുടെ' കയ്യില്‍

ശരീരത്തിലെ ഓക്‌സിടോസിനെ ക്രമീകരിക്കുന്ന ജീനുകളാണ് ഇക്കാര്യത്തിലെ 'ദൈവം'. സ്‌നേഹവും വൈകാരിക ബന്ധവും ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്നത് ഓക്‌സിടോസിന്റെ പ്രവര്‍ത്തന ഫലമായാണ്.
സന്തുഷ്ട വിവാഹജീവിതത്തിന്റെ സീക്രട്ട് സ്‌നേഹമല്ല! എല്ലാം 'ജീനുകളുടെ' കയ്യില്‍

ന്തുഷ്ട ദാമ്പത്യത്തിന്റെ കാലാവധി തീരുമാനിക്കുന്നത് സ്‌നേഹം മാത്രമാണോ? അതേയെന്ന് തല കുലുക്കാന്‍ വരട്ടെ. വിവാഹിതരായ സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ ജീനുകള്‍ കൂടി സമ്മതിച്ചാലേ 'ഹാപ്പി വെഡ്ഡിങ് അനിവേഴ്‌സറി'കള്‍ മറ്റുള്ളവര്‍ക്ക് ആശംസിക്കാന്‍ കഴിയൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ന്യുയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ജീനുകള്‍ കുടുംബജീവതത്തിലും 'ഇടപെടല്‍' നടത്തുന്നുണ്ടെന്ന കാര്യം കണ്ടെത്തിയത്.

ശരീരത്തിലെ ഓക്‌സിടോസിനെ ക്രമീകരിക്കുന്ന ജീനുകളാണ് ഇക്കാര്യത്തിലെ 'ദൈവം'. സ്‌നേഹവും വൈകാരിക ബന്ധവും ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്നത് ഓക്‌സിടോസിന്റെ പ്രവര്‍ത്തന ഫലമായാണ്.

ഓക്‌സിടോസിനെ റിലീസ് ചെയ്യുന്നതിനുള്ള ജീന്‍ പിണങ്ങിയാല്‍ വിവാഹാനന്തര ജീവിതവും കുളംതോണ്ടുമെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞു വയ്ക്കുന്നത്. 

ഓക്‌സിടോസിന്‍ യഥാസമയം റിലീസ് ചെയ്യാപ്പെടാതെ വന്നാല്‍ വീട്ടിലുള്ളവരോടും സമൂഹത്തിലുള്ളവരോടുമുള്ള പെരുമാറ്റത്തിലെ ഊഷ്മളത കുറയുകയും മെല്ലെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്ന് 79 ദമ്പതികളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com