പ്രമേഹമുണ്ടോ ? കരുതിയിരിക്കൂ... വന്ധ്യതയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍

ഡിഎന്‍എയില്‍ മാറ്റമുണ്ടാകുന്നുണ്ടെന്നും, ബീജത്തിന്റെ അളവ് കുറയുന്നതിന് പ്രമേഹം കാരണമാകുന്നുവെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.ബീജോത്പാദനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് സത്യത്തില്‍ പ്രമേഹം ചെയ്യു
പ്രമേഹമുണ്ടോ ? കരുതിയിരിക്കൂ... വന്ധ്യതയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍

പ്രമേഹം അത്ര നിസാരക്കാരനല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ജീവിതശൈലീ രോഗമായി മാറിക്കൊണ്ടിരിക്കുന്ന പ്രമേഹം സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 
ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 15 ശതമാനം വന്ധ്യതാ കേസുകള്‍ക്കും കാരണം പ്രമേഹമാണെന്നും അപ്പോളോ ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റ് എസ് കെ വാന്‍ഗ്നോ പറയുന്നു. 

പ്രമേഹമുള്ള പുരുഷന്‍മാരില്‍  ഡിഎന്‍എയില്‍ മാറ്റമുണ്ടാകുന്നുണ്ടെന്നും, ബീജത്തിന്റെ അളവ് കുറയുന്നതിന് പ്രമേഹം കാരണമാകുന്നുവെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.ബീജോത്പാദനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് സത്യത്തില്‍ പ്രമേഹം ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു. 

 സ്ത്രീകളില്‍ അണ്ഡാശയ മുഴകള്‍ക്കാണ് പ്രമേഹം കാരണമാകുന്നത്. ഇത് പിന്നീട് ഗര്‍ഭധാരണത്തിനുള്ള സാധ്യതകളെ ഇല്ലാതെയാക്കുന്നുവെന്നും വൈദ്യസംഘം കണ്ടെത്തി. പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യതകളും മറ്റുളളവരെ അപേക്ഷിച്ച് കൂടുതലാണ്.

2015 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ആറ് കോടിയിലധികം പേര്‍ പ്രമേഹബാധിതരായിരുന്നു.2030 എത്തുമ്പോഴേക്ക് ഇത് ഒന്‍പത് കോടിയായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com