ആര്യവേപ്പില: കാന്‍സറിനെ വരുതിയിലാക്കുന്ന ഔഷധം

ജീവിതചര്യ ഒന്നു മാറ്റിയാല്‍ ഒരുപരിധി വരെ ലൈഫ്‌സ്റ്റൈല്‍ ഡിസീസ് ആയ കാന്‍സറിനെ അകറ്റി നിര്‍ത്താം.
ആര്യവേപ്പില: കാന്‍സറിനെ വരുതിയിലാക്കുന്ന ഔഷധം

ര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്‌ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ നേരത്തേ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.  

ജീവിതചര്യ ഒന്നു മാറ്റിയാല്‍ ഒരുപരിധി വരെ ലൈഫ്‌സ്റ്റൈല്‍ ഡിസീസ് ആയ കാന്‍സറിനെ അകറ്റി നിര്‍ത്താം. പക്ഷേ കാന്‍സറിനെ തടുക്കാന്‍ വേപ്പിലയ്ക്കു സാധിക്കുമോ എന്ന കാര്യത്തില്‍ ചെറിയ സംശയമുണ്ടാകാം. എന്നാല്‍ ലോകമെമ്പാടും നടത്തിയ പല പഠനങ്ങളില്‍ ആര്യവേപ്പിന്റെ ഉപയോഗം പലതരം കാന്‍സറുകളെ തടയാന്‍ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.   

വേപ്പിന്റെ ഇലകളില്‍ ഫോട്ടോകെമിക്കല്‍ ആയ ചശായീഹശറല ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട, പാന്‍ക്രിയാസ്, പ്രോസ്‌ട്രേറ്റ് എന്നിവിടങ്ങളിലെ കാന്‍സറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
'സര്‍വരോഗനിവാരിണി' എന്നാണ് ആയുര്‍വേദത്തില്‍ ആര്യവെപ്പിനെപ്പറ്റി പറയുന്നത്. പല തരം ചര്‍മരോഗങ്ങള്‍ക്കും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും വേപ്പിനു സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com