വായൂ മലിനീകരണത്തെ ചെറുക്കണോ? ഈ ബ്രീത്തിങ് വ്യായാമങ്ങള്‍ ശീലമാക്കാം 

വയറിലെ മസിലുകള്‍ ബലപ്പെടുത്താനും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ബ്രീത്തിങ് എക്‌സര്‍സൈസുകള്‍ പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
വായൂ മലിനീകരണത്തെ ചെറുക്കണോ? ഈ ബ്രീത്തിങ് വ്യായാമങ്ങള്‍ ശീലമാക്കാം 

വായൂ മലിനീകരണം രൂക്ഷമാകുന്നതോടെ പ്രാധാന്യമേറുന്ന ഒന്നാണ് ബ്രീത്തിങ് വ്യായാമങ്ങള്‍. ആസ്ത്മ പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് ബ്രീത്തിങ് എക്‌സര്‍സൈസുകള്‍ ശീലമാക്കുന്നത് ഏറെ പ്രയോജനകരമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആരോഗ്യാവസ്ഥകള്‍ പ്രതികൂലമല്ലെങ്കിലും ആരോഗ്യകരമായ ജീവിതരീതി തുടരുന്നതിന് ഇത് അത്യന്താപേക്ഷിതമാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഇത്തരത്തില്‍ ശീലമാക്കാവുന്ന ബ്രീത്തിങ് എക്‌സര്‍സൈസുകള്‍ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുട്ടീനോ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. പ്രാഭാതഭക്ഷണത്തിന് ശേഷം ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഇവ ചെയ്യണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

  • എഴുന്നേറ്റ് നിന്നതിന് ശേഷം കൈകള്‍ ഇരുവശത്തും ഉറപ്പിക്കണം. കാലുകള്‍ അല്‍പം അകലത്തില്‍ വച്ചശേഷം സ്വയം ശാന്തമായി അല്‍പസമയം നില്‍ക്കണം. ശേഷം ശ്വാസം നന്നായി വലിക്കണം. മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടണം. പിന്നീട് മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും വായിലൂടെ പുറന്തള്ളുകയും ചെയ്യണം. വളരെ സാവധാനത്തില്‍ മാത്രമേ ശ്വാസം പുറത്തേക്ക് വിടാവൂ. ഇത്തരത്തില്‍ ആവര്‍ത്തിച്ച് ചെയ്യുന്നതിലൂടെ ശ്വാസകോശത്തിലെ ഓക്‌സിജന്‍ റീപ്ലെയ്‌സ് ചെയ്യപ്പെടും.
  • ഇതും ശ്വാസകോശത്തിലെ വായൂ പൂര്‍ണ്ണമായും റീപ്ലെയ്‌സ് ചെയ്യാനുള്ള വ്യായാമമാണ്. വായിലൂടെ ഹോ, ഹോ, ഹോ എന്ന് പല തവണ ആവര്‍ത്തിക്കുന്നതുവഴി ശ്വാസകോശത്തിലുള്ള വായൂ മുഴുവനും പുറന്തള്ളണം. ഇത് ചെയ്യുമ്പോള്‍ വയര്‍ ഒട്ടി നട്ടെല്ലിനോട് ചേരുന്നപോലെ നിങ്ങള്‍ക്ക് തോന്നും. ശേഷം മൂക്കിലൂടെ ശുദ്ധവായു ഉള്ളിലേക്ക് വലിക്കുക. ആറ് സെക്കന്‍ഡുകള്‍ ശ്വാസം പിടിച്ചുവയ്ക്കണം. ഇതുവഴി ശുദ്ധമായ ഓക്‌സിജന്‍ ശ്വാസകോശത്തില്‍ നിറയും. ഇത് ആവര്‍ത്തിച്ച് ചെയ്യണമെന്നും ലൂക്ക് നിര്‍ദ്ദേശിക്കുന്നു. 

ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ശ്വാസകോശത്തില്‍ ശുദ്ധവായൂ നിറയ്ക്കാന്‍ കഴിയുമെന്നാണ് ലൂക്കിന്റെ വാക്കുകള്‍. വയറിലെ മസിലുകള്‍ ബലപ്പെടുത്താനും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ബ്രീത്തിങ് എക്‌സര്‍സൈസുകള്‍ പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com