അമിത മൊബൈല്‍ ഉപയോഗം; നിങ്ങള്‍ ആപ്പിലായോ എന്നറിയാന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സ്

മൊബൈല്‍ ഉപയോഗം കൂടുന്നതായി തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ പേടിക്കേണ്ട
അമിത മൊബൈല്‍ ഉപയോഗം; നിങ്ങള്‍ ആപ്പിലായോ എന്നറിയാന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സ്

ബംഗളൂരു: മൊബൈല്‍ ഫോൺ ഉപയോഗം കൂടുന്നതായി തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ പേടിക്കേണ്ട. മൊബൈല്‍ ഉപയോഗം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ ഡോക്ടര്‍മാര്‍. 

ഡിജിറ്റല്‍ ഡിറ്റോക്‌സ് എന്ന ആപ്പ് വികസിപ്പിച്ചെടുത്തത് ദ സര്‍വീസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്‌നോളജി (എസ്എച്‌യുടി) ക്ലിനിക്കാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈല്‍ ഉപയോഗം എങ്ങനെയാണ് തങ്ങളെ ബാധിച്ചതെന്ന് ഉപഭോക്താവിന് ആപ്പില്‍ രേഖപ്പെടുത്താം. 

ഉറക്കമില്ലായ്മ, ഏകാന്തത, വിരസത, അമിത ഫെയ്‌സ്ബുക്ക് ഉപയോഗം എന്നിവയാണ് പ്രധാനമായും മൊബൈല്‍ ഉപയോഗം കാരണമുണ്ടാകുന്നത്. വിദ്യാര്‍ഥികളുടെ പഠനത്തിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിലും മൊബൈല്‍ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന് ആപ്പ് സ്വയം ഗുണഭോക്താവിനോട് ചോദിക്കും. നമ്മള്‍ എത്രത്തോളം ആപ്പിലായെന്ന് ഇതിലൂടെ അറിയാം. 

18നും 25നും ഇടയില്‍ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ 2017 സെപ്റ്റംബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെ നടത്തിയ പഠനത്തില്‍ ഡിജിറ്റല്‍ ഡിറ്റോക്‌സ് ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. 75.6 ശതമാനം ആളുകളില്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കുവാന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സിന് കഴിഞ്ഞുവെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. സാങ്കേതികതയ്ക്ക് എതിരായി സാങ്കേതികത തന്നെ ഉപയോഗിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com