ജിമ്മില്‍ പോയിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണം ഇതാണ്

'നോക്കിക്കോ, ഇത്തവണ ഞാന്‍ ശരീരഭാരം കുറയ്ക്കും' .. എവിടെയോ കേട്ടതു പോലെ തോന്നുന്നുണ്ടോ ? ലോകത്ത്  ഇന്ന് ഏറ്റവും അധികം ആളുകള്‍ എടുക്കുന്ന പുതുവര്‍ഷ പ്രതിജ്ഞയിലൊന്നാണ് ജിമ്മില്‍ പോയി ബോഡി ഫിറ്റാക്കുമെന്ന
ജിമ്മില്‍ പോയിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണം ഇതാണ്

'നോക്കിക്കോ, ഇത്തവണ ഞാന്‍ ശരീരഭാരം കുറയ്ക്കും' .. എവിടെയോ കേട്ടതു പോലെ തോന്നുന്നുണ്ടോ ? ലോകത്ത്  ഇന്ന് ഏറ്റവും അധികം ആളുകള്‍ എടുക്കുന്ന പുതുവര്‍ഷ പ്രതിജ്ഞയിലൊന്നാണ് ജിമ്മില്‍ പോയി ബോഡി ഫിറ്റാക്കുമെന്നത്. എന്നാല്‍ പലരുടെയും ശരീരഭാരം പ്രതീക്ഷിക്കുന്നത് പോലെ കുറയാറില്ലെന്നതാണ് വാസ്തവം. എന്താണ് ഇതിന് കാരണമെന്നല്ലേ? ശരീര ഭാരം കുറയണമെങ്കില്‍ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഡയറ്റീഷ്യന്‍മാരുടെ അഭിപ്രായം.

സാധാരണയായി മൂന്ന് കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ഒരാളുടെ ശരീരഭാരം കുറയുക. മെറ്റബോളിക് റേറ്റില്‍ മാറ്റം വരിക, കഴിക്കുന്ന ഭക്ഷണം കുറയുക, ശരീരിക അധ്വാനം നടത്തുക. ഇതിലേതെങ്കിലും ഒന്ന് വര്‍ധിക്കുമ്പോള്‍ ഭാരം കുറയാറുണ്ട്. എന്നാല്‍ ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇത് മൂന്നും ശാസ്ത്രീയമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

വെറും 10 മുതല്‍ 30 ശതമാനം കലോറി മാത്രമേ ശാരീരികമായ അധ്വാനം നടത്തുമ്പോള്‍ ഒരാളുടെ ശരീരത്തില്‍ നിന്നും നഷ്ടമാകുന്നുള്ളൂ. നടക്കുക, ടൈപ്പ് ചെയ്യുക, ഓടുക തുടങ്ങിയ സാധാരണ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ 30 ശതമാനത്തില്‍ താഴെയേ അധികമായി ശരീരത്തിലുള്ള കലോറി കത്തിപ്പോകുന്നുള്ളൂ. കായികതാരങ്ങളൊഴികെയുള്ളവര്‍ 5-15 ശതമാനം വരെ ഊര്‍ജമേ വ്യായാമത്തിലൂടെ പുഫത്ത് കളയുന്നുള്ളൂവെന്നും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വച്ച് കണക്കുകൂട്ടിയാല്‍ ഇത് നിസാരമാണെന്നും പഠനങ്ങള്‍ പറയുന്നു. 

 ഒരു കഷ്ണം കേക്ക് കഴിക്കേണ്ട എന്ന് വയ്ക്കുന്നതിലൂടെ അരമണിക്കൂര്‍ വ്യായാമം ചെയ്യുന്ന സമയം ലാഭിക്കാമെന്നാണ് പഠനത്തിലെ സുപ്രധാന കണ്ടെത്തല്‍. മിക്‌സഡ് ജ്യൂസുകള്‍ ഒഴിവാക്കുന്നതും അരമണിക്കൂര്‍ വ്യായാമത്തിന് തുല്യമാണ്. ഭക്ഷണക്രമീകരണം നടത്താതെ എത്ര വര്‍ക്കൗട്ട് ചെയ്തിട്ടും കാര്യമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com