ഇരുന്ന് മടുക്കണ്ട, അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ബ്രേക്കെടുക്കാം 

നാലില്‍ ഒരാള്‍ വീതം ദിവസവും എട്ട് മണിക്കൂറോളം ഇരിക്കുന്നവരാണെന്നും ദീര്‍ഘനേരം ഇരിക്കുന്നത് അകാലമരണത്തിന് കാരണമാകുമെന്നും ഗവേഷകര്‍
ഇരുന്ന് മടുക്കണ്ട, അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ബ്രേക്കെടുക്കാം 

'ജോലിക്ക് കയറുമ്പോള്‍ തുടങ്ങുന്ന ഇരിപ്പാണ് വൈകിട്ട് ബസ് യാത്രയും കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോഴാണ് ഒന്ന് നടുവ് നിവര്‍ത്തുന്നത്', സ്ഥിരമായി കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ് ഇത്. യാതൊരു ചലനവുമില്ലാതെ ദീര്‍ഘന്നേരം നീണ്ടുനില്‍ക്കുന്ന ഈ ഇരുപ്പ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുമുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ അലട്ടുന്നവര്‍ക്കായാണ് പുതിയ പഠനം. അധികനേരം ഇരിക്കേണ്ടിവന്നാലും അരമണിക്കൂര്‍ ഇടവിട്ട് ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യകരമായ ജീവിതത്തിന് ഫലവത്താണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

അരമണിക്കൂര്‍ ഇടവിട്ട്‌ വ്യായാമം ചെയ്യുന്നത് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. വ്യായാമത്തിന്റെ തീവ്രതയോ അതിനായി ചിലവിടുന്ന സമയമോ അല്ല പ്രധാനമെന്നും ചെയ്യുന്നത്ര നേരം ശാരീരിക അധ്വാനം തുടരണം എന്ന കാര്യത്തിനാണ് ഊന്നല്‍ നല്‍കണ്ടതെന്നും പഠനത്തില്‍ പറയുന്നുണ്ട്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപിഡിമിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എത്ര തീവ്രത കുറഞ്ഞ ശാരീരിക അധ്വാനവും ആരോഗ്യം പ്രധാനം ചെയ്യുമെന്ന പൊതു സന്ദേശമാണ് ഇത്തരം കണ്ടെത്തലുകള്‍ നല്‍കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

നാലില്‍ ഒരാള്‍ വീതം ദിവസവും എട്ട് മണിക്കൂറോളം ഇരിക്കുന്നവരാണെന്നും ദീര്‍ഘനേരം ഇരിക്കുന്നത് അകാലമരണത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. അരമണിക്കൂറില്‍ കുറവ് ഇരിക്കുന്നവരിലാണ് ഏറ്റവും കുറവ് അകാലമരണ സാധ്യതയെന്നും പഠനം പറയുന്നു. ദീര്‍ഘനേരം ഇരിക്കുന്നവര്‍ അരമണിക്കൂര്‍ ഇടവിട്ട് ഇടവേളകള്‍ എടുക്കുന്നതാണ് അഭികാമ്യമെന്നും പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com