പൊണ്ണത്തടിയുണ്ടാക്കുന്നത് തലച്ചോറിലെ സെമാഫോറിന്‍സ് ! നിര്‍ണായ കണ്ടെത്തലെന്ന് ശാസ്ത്രലോകം

തലച്ചോറിലെ കണികകള്‍ പരസ്പരം സംവദിക്കുന്നതിനായി സെമാഫോറിനുകളെ പുറത്തേക്ക് വിടുന്നുണ്ട്. ഇവയാണ് സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്നത്. ഈ സെമാഫോറിനുകളുടെ പ്രവര്‍ത്തനം തെറ്റുന്നതോടെയാണ്
പൊണ്ണത്തടിയുണ്ടാക്കുന്നത് തലച്ചോറിലെ സെമാഫോറിന്‍സ് ! നിര്‍ണായ കണ്ടെത്തലെന്ന് ശാസ്ത്രലോകം

നുഷ്യനില്‍ പൊണ്ണത്തടിയുണ്ടാകാന്‍ കാരണമാകുന്നത് തലച്ചോറിലെ സെമാഫോറിന്‍സെന്ന കണികകള്‍ ആണെന്ന് ശാസ്ത്രസംഘം.ഹൈപോതലാമസില്‍ സ്ഥിതി ചെയ്യുന്ന ഈ കണികകളെ വേര്‍തിരിച്ചെടുത്തതായും ഗവേഷകസംഘം വെളിപ്പെടുത്തി. വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ പൊണ്ണത്തടിയില്‍ നിന്ന് ആളുകളെ രക്ഷിക്കാനാവുമെന്നാണ് ഗവേഷണ സംഘത്തിന്റെ പ്രതീക്ഷ. 

തലച്ചോറിലെ കണികകള്‍ പരസ്പരം സംവദിക്കുന്നതിനായി സെമാഫോറിനുകളെ പുറത്തേക്ക് വിടുന്നുണ്ട്. ഇവയാണ് സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്നത്. ഈ സെമാഫോറിനുകളുടെ പ്രവര്‍ത്തനം തെറ്റുന്നതോടെയാണ് ആളുകളില്‍ പൊണ്ണത്തടിയുണ്ടാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഹൈപോതലാമസിനുള്ളിലെ സര്‍ക്യൂട്ടുകളില്‍ കഴിയുന്ന ഇവ എങ്ങനെയാണ് കൃത്യമായ ശരീരഭാരം ക്രമീകരിക്കുന്നതിന് സഹായിക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വികസിച്ചു വരുന്ന ഹൈപോതലാമസില്‍ സെമാഫോറിന്‍സ് വളരെ കൂടിയ അളവിലാണ് കണ്ടുവരുന്നത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നത് ഹൈപോതലാമസാണ്. സെമാഫോറിനുകളുടെ താളം പിഴയ്ക്കുന്നതോടെ വ്യക്തികള്‍ കഴിക്കുന്ന ഭക്ഷണത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും ഇതിന്റെ മാറ്റങ്ങള്‍ പ്രകടമാവുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

1000 ഡിഎന്‍എ സാംപിളുകള്‍ പഠനത്തിന്റെ ഭാഗമായി ഗവേഷണ സംഘം പരിശോധിച്ചിരുന്നു. ചെറുപ്പത്തിലെ പൊണ്ണത്തടി കണ്ടെത്തിയ ആളുകളില്‍ സെമാഫോറിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നതായി തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ശരീരഭാരം ക്രമീകരിക്കുന്നതിലും സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനും കാരണക്കാര്‍ സെമാഫോറിനുകള്‍ ആണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com