ബര്‍ഗറും പീറ്റ്‌സയും കണ്ടാല്‍ കണ്‍ട്രോള് പോകുമോ? കൊതി അടക്കാന്‍ പുതിയ വഴിയുണ്ട് 

ഫാസ്റ്റ് ഫുഡ് കണ്ടാല്‍ ഒന്നും ആലോചിക്കാതെ വയറുനിറച്ച് കഴിക്കുകയും കഴിച്ചു കഴിഞ്ഞാല്‍ കലോറിയെണ്ണി നെഞ്ചത്ത് കൈവെയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ബര്‍ഗറും പീറ്റ്‌സയും കണ്ടാല്‍ കണ്‍ട്രോള് പോകുമോ? കൊതി അടക്കാന്‍ പുതിയ വഴിയുണ്ട് 

ര്‍ഗര്‍, പീറ്റ്‌സ, ഫ്രൈസ്..., പേരു കേട്ടാല്‍ തന്നെ കഴിക്കാന്‍ തോന്നും അപ്പോ പിന്നെ കണ്ടാലോ? ഫാസ്റ്റ് ഫുഡ് കണ്ടാല്‍ ഒന്നും ആലോചിക്കാതെ വയറുനിറച്ച് കഴിക്കുകയും കഴിച്ചു കഴിഞ്ഞാല്‍ കലോറിയെണ്ണി നെഞ്ചത്ത് കൈവെയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് രണ്ട് മിനിറ്റ് മണത്തുനോക്കിയാല്‍ വിശപ്പ് അടങ്ങുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെം ഗന്ധം വിശപ്പ് അടങ്ങിയതായ തോന്നല്‍ ഉളവാക്കുന്നതാണ് ഇതിന് കാരണം. മണം ആസ്വദിക്കുമ്പോഴും ഇതിന്റെ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ തലച്ചോര്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തില്‍ തോന്നല്‍ ഉളവാകുന്നത്. പ്രായമായവരേക്കാള്‍ കൂടുതല്‍ ഇത്തരം വിദ്യകള്‍ കുട്ടികളിലും യുവാക്കളിലുമാണ് ഫലപ്രദമാകുക എന്നും പഠനത്തില്‍ പറയുന്നു. 

ആരോഗ്യകരമായ ഭക്ഷണവും അല്ലാത്തവയും വേര്‍തിരിച്ച് നടത്തിയ പഠനനത്തിലാണ് കലോറി കൂടിയ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ഈ പ്രത്യേകത ഗവേഷകര്‍ കണ്ടെത്തിയത്. സ്‌ട്രോബറി, ആപ്പില്‍ തുടങ്ങിയ പഴവര്‍ഗങ്ങളും പീറ്റ്‌സ പോലുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങളും ഉപയോഗിച്ചായിരുന്നു പഠനം. ഗന്ധം ആസ്വദിച്ചുകഴിയുമ്പോള്‍ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയും പഴങ്ങള്‍ തിരഞ്ഞെടുക്കുകയുമായിരുന്നു പഠനത്തില്‍ പങ്കെടുത്തവര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com