ഒരു നേരം സാലഡ്: മാറ്റാം ആഹാരശീലം, ആരോഗ്യവാന്‍മാരാകാം...

എന്നാലിത്  എപ്പോള്‍ കഴിക്കണം എങ്ങനെ കഴിക്കണം എന്നതിനെ കുറിച്ച് പലര്‍ക്കും സംശയമുണ്ടാകും. 
ഒരു നേരം സാലഡ്: മാറ്റാം ആഹാരശീലം, ആരോഗ്യവാന്‍മാരാകാം...

പാകം ചെയ്യാത്ത ആഹാരപദാര്‍ഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു കൂട്ടായ്മയാണ് സാലഡ്. പോഷകസമൃദ്ധമായ സാലഡ് ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്‌സ്ച്ചര്‍ എന്ന നിലയില്‍ ഏറെ മികച്ച ഒരു ഭക്ഷണമാണ്. എന്നാലിത്  എപ്പോള്‍ കഴിക്കണം എങ്ങനെ കഴിക്കണം എന്നതിനെ കുറിച്ച് പലര്‍ക്കും സംശയമുണ്ടാകും. 

ദിവസവും രാത്രിയില്‍ അത്താഴത്തിനൊപ്പമോ പകരമോ ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും അഭികാമ്യം. മടുപ്പ് തോന്നാതിരിക്കാന്‍ സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേര്‍ക്കണം. ഒരേ തരം വസ്തുക്കള്‍ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാന്‍ ഇതു സഹായിക്കും. 

വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം മറ്റ് സീസണുകളേക്കാള്‍ കൂട്ടുന്നതാണ് നല്ലത്. ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ ഏറെ സഹായകരമാണിത്. സ്വീറ്റ് സാലഡ്, ഗ്രീന്‍ സാലഡ്, വെജിറ്റബിള്‍ സാലഡ് ഇങ്ങനെ നിരവധി സാലഡുകളുണ്ട്. ഭക്ഷണശീലങ്ങളില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവില്‍ മികച്ച ആരോഗ്യം നല്‍കുന്ന പോഷകസമ്പന്നമായ സാലഡുകള്‍ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം.

പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് നല്ലതാണ്. അധികം കലോറികള്‍ ഇല്ലാതെ തന്നെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്. വേവിക്കാത്തതിനാലും സംസ്‌കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങള്‍, ജീവകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ മൂല്യത്തില്‍ കുറവ് വരുന്നുമില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. 

ഒരു കപ്പ് സാലഡില്‍ ഏകദേശം 50 കാലറിയില്‍ കുറവ് ഊര്‍ജമേ ഉണ്ടാകുന്നുള്ളൂ. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികൂടിയാണ് സാലഡ്. സാലഡ് ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാല്‍ കീടനാശിനികള്‍ പോകുംവരെ ഇത് കഴുകേണം. പച്ചക്കറികളിലെയും ഇലക്കറികളിലെയും കീടനാശിനി പ്രയോഗം അപകടകരമാംവിധം ഉയര്‍ന്നതിനാല്‍ നന്നായി കഴുകിയശേഷം ഉപ്പിലോ മഞ്ഞള്‍പ്പൊടിയിലോ വിനാഗിരിയിലോ ഒരു മണിക്കൂറിലേറെ ഇട്ടുവയ്ച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com