നിങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിയിരിക്കുന്നവരാണോ?; 'ഫോമോ'യ്ക്ക് സാധ്യത; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക 

സോഷ്യല്‍മീഡിയയില്‍ തന്നെ അഹോരാത്രം കുത്തിയിരിക്കുന്നവര്‍ക്ക് ഫോമോ ( fear of missing out) എന്ന മാനസിക പ്രശ്‌നമുണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
നിങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിയിരിക്കുന്നവരാണോ?; 'ഫോമോ'യ്ക്ക് സാധ്യത; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക 

ഏതുനേരവും സോഷ്യല്‍മീഡിയയില്‍ ഇരിക്കുന്നവര്‍ നമ്മുടെയിടയില്‍ നിരവധി പേരുണ്ടാകാം.  ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ തന്നെ അഹോരാത്രം കുത്തിയിരിക്കുന്നവര്‍ക്ക് ഫോമോ ( fear of missing out) എന്ന മാനസിക പ്രശ്‌നമുണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത്  മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍  ഭാഗമല്ലാതെ പോയേക്കും എന്ന ഭീതിയാണ് ഫോമോയുടെ മുഖമുദ്ര. 

ക്ലാസില്‍ ഇരിക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും ഫോമോ ബാധിതരുടെ ശ്രദ്ധ മുഴുവന്‍ ഫോണിലാകും. നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും മോഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്. ഫോമോ മൂലം ഇവരുടെ അസംതൃപ്തിയും അസന്തുഷ്ടിയും പിന്നെയും വഷളാകുകയാണ് പതിവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com