ഉറക്കമില്ലായ്മയാണോ പ്രശ്‌നം: ഈ ഹെര്‍ബല്‍ ടീ നിങ്ങളെ ഉറക്കും

പൊണ്ണത്തടി, സമ്മര്‍ദ്ദം, പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങള്‍, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാവുന്ന ഒന്നാണ് ഉറക്കക്കുറവ്.
ഉറക്കമില്ലായ്മയാണോ പ്രശ്‌നം: ഈ ഹെര്‍ബല്‍ ടീ നിങ്ങളെ ഉറക്കും

റങ്ങാന്‍ കഴിയാതിരിക്കുക എന്നാല്‍ നരകാവസ്ഥയാണ് പലര്‍ക്കും. മാറിയ ജീവിതരീതികളും ജോലിയുടെ സ്വഭാവവും എല്ലാം കൊണ്ടും ഇന്ന് ആളുകളെ അലട്ടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ഉറക്കക്കുറവ് അത്ര നിസാരമായ കാര്യമല്ല. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. 

പൊണ്ണത്തടി, സമ്മര്‍ദ്ദം, പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങള്‍, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാവുന്ന ഒന്നാണ് ഉറക്കക്കുറവ്. രാത്രി നന്നായി ഉറങ്ങാന്‍ ഗുളിക കഴിക്കുന്നവരുണ്ട്. ഇതിനായി ഗുളിക കഴിക്കുന്ന ശീലം പൊതുവേ നല്ലതല്ല. 

നല്ല ഉറക്കം കിട്ടുന്നതിന് ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ലൈഫ് സ്‌റ്റൈല്‍ ആന്റ് വെല്‍നെസ് പരിശീലകനായ ലൂക്ക് കൊട്ടിന്‍ഹോ ആണ് ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ടീയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഒരു ഹെല്‍ത്തി ഹെര്‍ബല്‍ ടീയാണ് ഇതെന്നാണ് ലൂക്ക് കൊട്ടിന്‍ഹോ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ ടീ കുടിക്കണമെന്നും ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാനും ഈ ഹെര്‍ബല്‍ ടീ വളരെ മികച്ചതാണെന്നും ലൂക്ക് പറയുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാണെന്നാണ് ലൂക്ക് പറയുന്നത്.

ശരീരത്തിന് വളരെ മികച്ചതും മറ്റ് ദോഷവശങ്ങളൊന്നും ഇതിനില്ലെന്നും ലൂക്ക് പറയുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഈ ഹോം മെയ്ഡ് ഹെര്‍ബല്‍ ടീ വളരെ എളുപ്പത്തില്‍ തയാറാക്കാം. ജാതിക്ക (ഒന്ന്), കറുവപ്പട്ട (ഒരു  ചെറിയ കഷ്ണം), ജീരകം (ഒരു ടീസ്പൂണ്‍), ഏലക്ക (രണ്ട് എണ്ണം പൊടിച്ചത്) എന്നിവ തിളച്ച വെള്ളത്തിലേക്ക് ഇടുക. തണുത്ത ശേഷം കുടിക്കുന്നതാണ് നല്ലത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com