സീ ഫുഡ് ഇഷ്ടമാണോ? ഇഷ്ടമല്ലെങ്കിലും കഴിച്ചോളൂ: ഇതൊക്കെയാണ് ഗുണങ്ങള്‍

സീ ഫുഡ് ഇഷ്ടമാണോ? ഇഷ്ടമല്ലെങ്കിലും കഴിച്ചോളൂ: ഇതൊക്കെയാണ് ഗുണങ്ങള്‍

സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി നിങ്ങള്‍ക്ക് കാല്‍സ്യം പ്രധാനം ചെയ്യും. അത് സന്ധികളുടെ  വളര്‍ച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുളള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും.

ന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് സീ ഫുഡിനോടുള്ള ഇഷ്ടം ഒന്ന് വേറെത്തന്നെയാണ്. മിക്ക ആളുകളും ദിവസും മത്സ്യം കഴിക്കുന്ന ശീലക്കാരാണ്. ഈ ശീലം വളരെ നല്ലതാണെന്ന് അറിഞ്ഞ് കൊണ്ടുതന്നെയാണ് നമ്മള്‍ മത്സ്യം കഴിക്കുന്നതും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആവശ്യത്തിലധികം അടങ്ങിയ സീഫുഡുകള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി നിങ്ങള്‍ക്ക് കാല്‍സ്യം പ്രധാനം ചെയ്യും. അത് സന്ധികളുടെ  വളര്‍ച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുളള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണം. സീ ഫുഡ് കഴിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ തടയാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാല്‍മണ്‍. അതിനാല്‍  സാല്‍മണ്‍ ഫിഷ് ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് സാല്‍മണ്‍ ഫിഷ്. സാല്‍മണ്‍ ഫിഷില്‍ 1.8 ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, നീര്‍ക്കെട്ട്, രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്. 

സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കണ്ണിന്റെ കാഴ്ച ശക്തി കൂടാനും രാത്രി കാഴ്ച ശക്തി കുറയുന്ന അവസ്ഥയെ ഒരു പരിധി വരെ തടയാനും സീ ഫുഡുകള്‍ക്ക് കഴിയും. ഹൃദയാഘാതം വരാതിരിക്കാനും സീ ഫുഡ് നിങ്ങളെ സഹായിക്കും. 

സീ ഫുഡില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഞണ്ട്, ഓയ്‌സ്‌റ്റേഴ്‌സ് തുടങ്ങിയവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, സലേനിയം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും സീ ഫുഡ് നല്ലതാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് സീ ഫുഡുകള്‍ ധാരാളം കൊടുക്കുന്നത് നല്ലതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com