മക്കളില്ലാത്തവരെയും ലൈംഗിക പങ്കാളി ഇല്ലാത്തവരെയും 'വൈകല്യ'മുള്ളവരാക്കി ലോകാരോഗ്യ സംഘടന ; അസംബന്ധമെന്ന് വിമര്‍ശനം, പ്രതിഷേധം

വന്ധ്യതയും ലൈംഗിക ജീവിതം നയിക്കാതിരിക്കലും ലോകാരോഗ്യ സംഘടന ഇതുവരേക്കും ഒരു കുറവായി കണക്കാക്കിയിരുന്നില്ല.
മക്കളില്ലാത്തവരെയും ലൈംഗിക പങ്കാളി ഇല്ലാത്തവരെയും 'വൈകല്യ'മുള്ളവരാക്കി ലോകാരോഗ്യ സംഘടന ; അസംബന്ധമെന്ന് വിമര്‍ശനം, പ്രതിഷേധം

കലിഫോര്‍ണിയ: ഒരു വര്‍ഷമായി ലൈംഗിക ബന്ധം തുടര്‍ന്നിട്ടും മക്കളില്ലാത്തവരെയും ലൈംഗിക പങ്കാളി ഇല്ലാത്തവരെയും 'വൈകല്യ'മുള്ളവരായി കണക്കാക്കി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ. വന്ധ്യതയും ലൈംഗിക ജീവിതം നയിക്കാതിരിക്കലും ലോകാരോഗ്യ സംഘടന ഇതുവരേക്കും ഒരു കുറവായി കണക്കാക്കിയിരുന്നില്ല. എന്നാല്‍ പുതിയ മാര്‍ഗരേഖകള്‍ പുറത്തിറക്കുന്നതോടെ ഇതില്‍ മാറ്റം വരികയാണ്.

ഹെട്രോസെക്ഷ്വല്‍, ഗേ ദമ്പതിമാര്‍ക്ക് മാര്‍ഗരേഖ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വന്ധ്യതാ പ്രശ്ങ്ങള്‍ക്കായി ഐവിഎഫ് ചികിത്സ സ്വീകരിക്കുന്നവരുടെ പട്ടികയിലാണ് ഇവരെ ഉള്‍പ്പെടുത്തുക. 

വലിയ വിവാദമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗരേഖ വിളിച്ചു വരുത്തിയിരിക്കുന്നത്. അസംബന്ധനീക്കമാണ് ലോകാരോഗ്യ സംഘടനയുടേതെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സിന്റെ മാര്‍ഗരേഖയ്ക്ക് എതിരാണിതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാര്‍ഗരേഖ ഇതുവരെയും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com