പിരീഡ്‌സിന്റെ തീയതി മറന്നുപോകാറുണ്ടോ? ഈ വാച്ച് കയ്യില്‍ കെട്ടിക്കോളൂ, കൃത്യമായി ഓര്‍മ്മവരും

ആപ്പിള്‍ വാച്ചിന്റെ OS 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം വരുക. 
പിരീഡ്‌സിന്റെ തീയതി മറന്നുപോകാറുണ്ടോ? ഈ വാച്ച് കയ്യില്‍ കെട്ടിക്കോളൂ, കൃത്യമായി ഓര്‍മ്മവരും

ല്ലാ മാസവും സ്ത്രീകളെ അലട്ടാറുള്ള ഒന്നാണ് തങ്ങളുടെ പിരീഡ്‌സ് ദിനങ്ങള്‍. മിക്കവര്‍ക്കും ഇത് അരോചകവും വേദനാജനകവുമാകും. ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരുമായ സ്ത്രീകളാണെങ്കില്‍ ബുദ്ധിമുട്ടിന്റെ കടുപ്പം അല്‍പം ഏറും. ഇതുകൊണ്ടൊക്കെ തന്നെ ഒന്ന് തയാറായിരിക്കാന്‍ വേണ്ടി സ്ത്രീകള്‍ അവരുടെ ആര്‍ത്തവദിനങ്ങള്‍ ഓര്‍ത്തുവയ്ക്കാറുണ്ട്.

കലണ്ടറില്‍ മാര്‍ക്ക് ചെയ്തും മൊബൈലില്‍ റിമൈന്‍ഡര്‍ വെച്ചുമൊക്കെയാണ് മിക്കവരും ആര്‍ത്തവദിനങ്ങള്‍ ഓര്‍ത്തെടുക്കാറ്. ഇത് മറന്നുപോകുന്നവരെ സഹായിക്കാനായി ഒരു പ്രത്യേകതരം വാച്ച് ഇറക്കിയിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ആപ്പിളിന്റെ വാച്ചിലാണ് നിങ്ങളുടെ മാസമുറ കൃത്യമായി അടയാളപ്പെടുത്തി വയ്ക്കാ്‌നുള്ള സൗകര്യമുള്ളത്. 

ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക. മാസമുറ ഈ മാസം എപ്പോഴിയിരിക്കുമെന്നും, ഇപ്പോഴത്തെ ഫ്‌ലോ എങ്ങനെയാണെന്നും അടുത്ത മാസം എപ്പോഴായിരിക്കാം മാസമുറ വരുക എന്നും നേരത്തെ വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്റെ OS 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം വരുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com