വേണ്ടത് ഭയമല്ല, ജാഗ്രതയാണ്! നേരിടും ഒന്നായി: മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആളുകള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്.
വേണ്ടത് ഭയമല്ല, ജാഗ്രതയാണ്! നേരിടും ഒന്നായി: മോഹന്‍ലാല്‍

സംസ്ഥാനത്ത് നിപ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ജനം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. എറണാകുളത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് നിപ തന്നെയെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി സ്ഥിരീകരിച്ച വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആളുകള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ജാഗ്രതാ നിര്‍ദേശവുമായി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരിക്കുകയാണ്. വേണ്ടത് ഭയമല്ല... ജാഗ്രതയാണ് എന്ന സന്ദേശമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ചത്.

നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം പറയുന്നു. 

ജനങ്ങള്‍ക്ക് ആത്മവിശ്വാസമേകാന്‍ സന്ദേശവുമായി മമ്മൂട്ടിയും നേരത്തേ രംഗത്ത് വന്നിരുന്നു. ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com