ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ വില്ലനല്ല! ദീര്‍ഘനേരം വിശപ്പ് അകറ്റാന്‍ സഹായിക്കും 

പനീര്‍ വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഫലം നല്‍ക്കുന്നതെന്നും വിദഗ്ധര്‍ 
ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ വില്ലനല്ല! ദീര്‍ഘനേരം വിശപ്പ് അകറ്റാന്‍ സഹായിക്കും 

പാലക് പനീര്‍ മുതല്‍ പനീര്‍ ടിക്ക വരെയുള്ള വെറൈറ്റികള്‍ ഭക്ഷണപ്രിയരുടെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം കണ്ടെത്തുന്നവയാണ്. സസ്യാഹാരികള്‍ക്കാണെങ്കില്‍ പനീര്‍ മാറ്റിനിര്‍ത്തിയുള്ള ദിവസം ചിന്തിക്കാന്‍ തന്നെ പറ്റിയെന്നുവരില്ല. സ്വാദ് മാത്രമാണ് ഇത്രയുംനാള്‍ നിങ്ങളെ പനീറിലേക്ക് അകര്‍ഷിച്ചതെങ്കില്‍ ഇനിമുതല്‍ അവയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചു കൂടെ അറിഞ്ഞിരിക്കാം. 

ശരീരഭാരം കുറയ്ക്കാനും എല്ലുകള്‍ ബലമുള്ളതാക്കാനും പനീര്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും പനീര്‍ ഗുണകരമാണ്. പനീറില്‍ അടങ്ങിയിട്ടുള്ള മഗ്നേഷിയമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. 

കാല്‍ഷ്യം കണ്‍ടന്റ് കൂടൂതലായതുകൊണ്ടു പല്ലുകളുടെയും ഹൃദയ പേശികളുടെയും ആരോഗ്യത്തിന് പനീര്‍ നല്ലതാണ്. സസ്യാഹാരികള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്ന വിഭവമായാണ് പനീറിനെ കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന വെയ് പ്രോട്ടീന്‍ പനീറില്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

കീറ്റോ ഡയറ്റിന് ഉചിതമായ വിഭവമായാണ് വിദഗ്ധര്‍ പനീറിനെ കണക്കാക്കുന്നത്. ദീര്‍ഘസമയം വിശപ്പ് അകറ്റിനിര്‍ത്താന്‍ പനീര്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. പനീറില്‍ അടങ്ങിയിട്ടുള്ള ലിനോലിക് ആസിഡ് കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്നതാണ്. പനീര്‍ വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഫലം നല്‍ക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com