ഷാംപൂവും ലോഷനും കൈയ്യെത്തുന്നിടത്ത് വേണ്ട; സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കുട്ടികളുടെ ജീവന്ഭീഷണി 

നഖങ്ങള്‍ മിനുക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ ഏറ്റവും അപകടം നിറഞ്ഞതെന്ന് ഗവേഷകര്‍
ഷാംപൂവും ലോഷനും കൈയ്യെത്തുന്നിടത്ത് വേണ്ട; സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കുട്ടികളുടെ ജീവന്ഭീഷണി 

ഷാംപൂ, ലോഷന്‍, നെയില്‍പോളിഷ് മുതലായ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഇത്തരം ഉത്പന്നങ്ങളിലെ വിഷാംശവും അവമൂലമുണ്ടാകുന്ന പൊള്ളലും കുട്ടികളുടെ ജീവന് ഭീഷണിയാണെന്ന് ഗവേഷകര്‍ പറയുന്നു. 

2012നും 2016നും ഇടയില്‍ അമേരിക്കയില്‍ മാത്രം അഞ്ച് വയസ്സില്‍ താഴെയുള്ള 64,600 കുട്ടികള്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ മൂലമുണ്ടായ അപകടത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ വായിക്കാന്‍ അറിയില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും നിറവും കുപ്പിയുടെ ആകൃതിയുമൊക്കെയാണ് ഇവരെ ആകര്‍ഷിക്കുക. അതുകൊണ്ടുതന്നെ അവ തുറക്കാന്‍ കുട്ടികള്‍ ശ്രമിക്കുകയും ചെയ്യും. ഇങ്ങനെയുണ്ടാകുമ്പോഴാണ് ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നത്. 

ഇത്തരം ഉത്പന്നങ്ങള്‍ ഭക്ഷ്യവസ്തുവാണെന്ന് കരുതി വായിലൊഴിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന്. കുട്ടികളുടെ തൊലിപ്പുറത്തും കണ്ണിലും ഇവമൂലമുണ്ടാകുന്ന പരിക്കുകളും നിരവധിയാണ്. നഖങ്ങള്‍ മിനുക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ ഏറ്റവും അപകടം നിറഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ഹാനീകരമായവയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com