'ഉറക്കക്കടം' അങ്ങനെയൊന്നും തീരില്ല ; പൊണ്ണത്തടിയും ക്ഷീണവും വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

ഒരു ദിവസം മുഴുവന്‍ ഉറങ്ങിയെന്ന് പറയുന്നവര്‍ സത്യത്തില്‍ മറ്റുള്ളവര്‍ ഒരാഴ്ച ഉറങ്ങുന്നതിനെക്കാള്‍ ശരാശരി 66 മിനിറ്റ് മാത്രമേ ഉറങ്ങുന്നുള്ളൂ
'ഉറക്കക്കടം' അങ്ങനെയൊന്നും തീരില്ല ; പൊണ്ണത്തടിയും ക്ഷീണവും വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

ജോലിത്തിരക്കുകള്‍ കാരണം ആഴ്ചയില്‍ ഒരു ദിവസം ഓഫ് എടുത്ത് ഉറങ്ങാനിരിക്കുകയാണോ? ഉറക്കക്കടം അങ്ങനെ തീര്‍ക്കാനാവില്ലെന്ന് ഗവേഷകര്‍. അഞ്ച് മണിക്കൂറില്‍ താഴെ ദിവസവും ഉറങ്ങി, ആഴ്ചയില്‍ ഒരു ദിവസം ഓഫെടുത്ത് ഉറക്ക ക്ഷീണം തീര്‍ക്കുന്നവര്‍ക്ക്‌പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാത്രി ഉറക്കമൊഴിയുന്നവര്‍ സ്‌നാക്‌സ് പോലുള്ള ആഹാരം കൂടുതലായി അകത്താക്കുന്നുണ്ടെന്നും ഇത് ഭാരം കൂടാന്‍ കാരണമാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. 

18 നും 39 നും ഇടയില്‍ പ്രായമുള്ള 36 ആളുകളെയാണ് പഠനവിധേയമാക്കിയത്. ഉറക്കം സാധാരണയായി കുറവുള്ളവര്‍, വീക്കെന്‍ഡില്‍ ഉറക്ക ക്ഷീണം തീര്‍ക്കുന്നവര്‍, നന്നായി ഉറങ്ങുന്നവര്‍ എന്നീ പട്ടികയിലായി  മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു കൂട്ടം ആളുകളെ ഒന്‍പത് ദിവസം അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങാന്‍ അനുവദിച്ചു. രണ്ടാമത്തെ ഗ്രൂപ്പിനെ അഞ്ച് മണിക്കൂര്‍ മാത്രം ആറ് ഏഴാം ദിവസം ഇഷ്ടമുള്ളത്രയും നേരത്തേക്കും മൂന്നാമത്തെ സംഘത്തെ ഒന്‍പത് മണിക്കൂര്‍ വീതം ഒന്‍പത് ദിവസവും ഉറങ്ങാന്‍ അനുവദിച്ചായിരുന്നു പഠനം. 

നിയന്ത്രിത ഉറക്കമുള്ള രണ്ട് ഗ്രൂപ്പുകളിലെയും ആളുകള്‍ക്ക് ഒരാഴ്ച കൊണ്ട് ഒരു കിലോയോളം ഭാരംകൂടിയെന്ന കണ്ടെത്തല്‍ ഗവേഷകരെ പോലും അതിശയിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നന്നായി ഉറങ്ങുന്നവരില്‍ ഇന്‍സുലിനോടുള്ള പ്രതികരണം 27 ശതമാം കുറഞ്ഞതായി പഠനം കണ്ടെത്തി. ഒരു ദിവസം മുഴുവന്‍ ഉറങ്ങിയെന്ന് പറയുന്നവര്‍ സത്യത്തില്‍ മറ്റുള്ളവര്‍ ഒരാഴ്ച ഉറങ്ങുന്നതിനെക്കാള്‍ ശരാശരി 66 മിനിറ്റ് മാത്രമേ ഉറങ്ങുന്നുള്ളൂവെന്നും ഗവേഷകര്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com