118കാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരം; ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ക്കായി ശ്രമം

118 വയസുള്ള വയോധികയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
118കാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരം; ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ക്കായി ശ്രമം

ലുധിയാന: 118 വയസുള്ള വയോധികയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പഞ്ചാബിലെ ലുധിയാനയിലെ ഒരു ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കര്‍തര്‍ കൗര്‍ സംഘ എന്ന 118കാരിയിലാണ് പെയ്‌സ്‌മേകര്‍ ഘടിപ്പിച്ചത്. 

ഇത്രയും പ്രായമുള്ളവരില്‍ ഇതുപോലൊരു ശസ്ത്രക്രിയ നടത്തുന്നത് വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് നേതൃത്വം നല്‍കിയ ഡോ. രവനിന്ദര്‍ സിങ് പറയുന്നു. അതുകൊണ്ടുതന്നെ ഇതൊരു അപൂര്‍വതയായതിനാല്‍ ഗിന്നസ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ക്കായി ശ്രമിക്കുമെന്നും രവനിന്ദര്‍ വ്യക്തമാക്കി. 

ഇവര്‍ക്ക് 118 വയസ് പ്രായമുണ്ടെന്ന് രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ സഹോദരന്റെ ജനനം 1903ലാണെന്നും ഇവരുടെ മകള്‍ക്ക് 90 വയസായതായും രേഖകളിലുണ്ട്. അങ്ങനെയാണ് ഇവരുടെ പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയതെന്ന് രവനിന്ദര്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com