മികച്ച ബ്രേക്ക്ഫാസ്റ്റ് ശീലമാക്കൂ: നല്ല ഹൃദയത്തിനുടമകളാകാം

ഗ്രീസിലെ ആതന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനഫലവുമായി രംഗത്തെത്തിയിരിക്കുന്നത്. 
download_(1)
download_(1)

മികച്ച പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ ആരോഗ്യമുള്ള ഹൃദയത്തിനുടമകളായിരിക്കും. കൂട്ടത്തില്‍ ടെലിവിഷന്‍ കാണുന്ന സമയം വളരെ ചുരുക്കുകയും വേണം. ഗ്രീസിലെ ആതന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനഫലവുമായി രംഗത്തെത്തിയിരിക്കുന്നത്. 

'ടിവി ഓഫ് ചെയ്ത് സോഫ വിട്ടൊഴിയുക' എന്നാണ് ഗവേഷകര്‍ പഠനക്കുറിപ്പില്‍ പറയുന്നത് തന്നെ. ഒരാഴ്ചയില്‍ 21 മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും കൂടുമത്രേ. 2000 പേരില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

പ്രഭാതഭക്ഷണത്തില്‍ പാല്‍, ചീസ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്. നല്ല പ്രഭാതഭക്ഷണം ശീലമാക്കിയവരുടെ ഹൃദയധമനികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇവര്‍ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ 68ാമത് ശാസ്ത്ര സമ്മേളനത്തിലാണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com