ചൂട് ചായ ഊതിക്കുടിക്കാറുണ്ടോ? കുറച്ച് തണുത്തിട്ടാവാം ഇനി; അന്നനാള ക്യാന്‍സറിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

. 60ഡിഗ്രി ചൂടിന് മുകളില്‍ ചായ അകത്താക്കുന്നവര്‍ക്ക് അന്നനാള ക്യാന്‍സര്‍ വരാന്‍ 90 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 
ചൂട് ചായ ഊതിക്കുടിക്കാറുണ്ടോ? കുറച്ച് തണുത്തിട്ടാവാം ഇനി; അന്നനാള ക്യാന്‍സറിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

വി പറക്കുന്ന ചൂട് ചായ കപ്പിലെടുത്ത് ഊതിയൂതി കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ആവിയിങ്ങനെ മുകളിലേക്ക് പറന്ന് പോകുമ്പോള്‍ ഒരു ചെറിയ സിപ്.. ചിലപ്പോള്‍ വായയും നാവും പൊള്ളിപ്പോവുകയും ചെയ്യും. കാണാന്‍ തന്നെ രസകരമായ ഏര്‍പ്പാടാണ് ചായ കുടി. പറഞ്ഞ് വരുന്നത്, ഇനി അത്ര രസം പിടിച്ച് ചായ അകത്താക്കേണ്ട എന്നാണ്. ചൂട് ചായ ചൂടോടെ അകത്തേക്കെത്തിയാല്‍ അന്നനാളത്തില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ് എന്നാണ് ഗവേഷണ ഫലങ്ങള്‍ പറയുന്നത്.

40 നും 75 നും ഇടയില്‍ പ്രായമുള്ള 50,045 ആളുകളെയാണ് പഠന വിധേയമാക്കിയത്. പത്ത് വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചു. 317 പുതിയ കേസുകളാണ് കണ്ടെത്തിയത്. 60 ഡിഗ്രിയില്‍ കുറഞ്ഞ ചൂടില്‍ 700 മില്ലി ചായ ദിവസവും അകത്താക്കുന്നവര്‍ക്ക് അതേ അളവിലെ ചായ അതിലും കൂടിയ ചൂടില്‍ കുടിക്കുന്നവരെ അപേക്ഷിച്ച് ക്യാന്‍സര്‍ സാധ്യത കുറവാണ്. 60 ഡിഗ്രി ചൂടിന് മുകളില്‍ ചായ അകത്താക്കുന്നവര്‍ക്ക് അന്നനാള ക്യാന്‍സര്‍ വരാന്‍ 90 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

 റിസ്‌കല്‍പ്പം കൂടുതലായതിനാല്‍ തണുത്തിട്ട് കുടിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com