ചോക്ലേറ്റ് കഴിച്ച് ഷെയ്പ്പാവാം; പണികിട്ടാതിരിക്കാന്‍ ഈ കാര്യം ശ്രദ്ധിച്ചോളൂ 

ഇഷ്ടമുള്ള ചോക്ലേറ്റുകളെല്ലാം അകത്താക്കാന്‍ നിന്നാല്‍ ഫലം തിരിച്ചാവും
ചോക്ലേറ്റ് കഴിച്ച് ഷെയ്പ്പാവാം; പണികിട്ടാതിരിക്കാന്‍ ഈ കാര്യം ശ്രദ്ധിച്ചോളൂ 

രീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിനിടയിലും ചോക്ലേറ്റ് ഭ്രമം കൈവിട്ടുകളയാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് സന്തോഷവാര്‍ത്ത. ചോക്ലേറ്റ് കഴിച്ചും ശരീരവടിവ് നിലനിര്‍ത്താനാകുമെന്നതാണ് ഇത്. പക്ഷെ ഇഷ്ടമുള്ള ചോക്ലേറ്റുകളെല്ലാം അകത്താക്കാന്‍ നിന്നാല്‍ ഫലം തിരിച്ചാവും. 

70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഈ രീതിയില്‍ ഉപയോഗപ്പെടുത്താവുന്നത്. പഞ്ചസാരയുടെ അളവ് കുറഞ്ഞവയാണ് തിരഞ്ഞെടുക്കേണ്ടത്. ചോക്ലേറ്റിലേക്ക് കൂടുതല്‍ പാലും മധുരവും ചേര്‍ത്ത് ഉപയോഗിക്കുന്നത് കൊക്കോയുടെ അളവ് കുറയ്ക്കുകയും കലോറി കൂട്ടാന്‍ കാരണമാകുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. നൂറ് ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 9ശതമാനം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പക്ഷെ കൊക്കോയുടെ കയിപ്പ് മറികടക്കാന്‍ കൂടുതല്‍ പഞ്ചാസാര കലര്‍ത്തുന്ന് സ്ഥിരം പതിവ് മാറ്റണം.

ഇത് വായിച്ച് വാങ്ങുന്ന ചോക്ലേറ്റ് മുഴിവന്‍ ഒറ്റടിക്ക് അകത്താക്കാനാണ് പ്ലാനെങ്കില്‍ അതും വിജയിക്കില്ല. കാരണം ചെറിയ കഷ്ണങ്ങളാക്കി ഇടയ്ക്കിടയ്ക്ക് കഴിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹോം മേഡ് ചോക്ലേറ്റുകളാണ് ഏറ്റവും മികച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com