വെറും വയറ്റില്‍ കോഫി കുടിക്കുന്നതാണോ ഇഷ്ടം? ശീലം നിര്‍ത്താറായി

കഫീന്‍ അടങ്ങിയ കോഫി വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും.
വെറും വയറ്റില്‍ കോഫി കുടിക്കുന്നതാണോ ഇഷ്ടം? ശീലം നിര്‍ത്താറായി

രാവിലെ എഴുന്നേല്‍ക്കുമ്പോഴേ ചൂടുള്ള ചായയോ കോഫിയോ ആണ് മിക്കവര്‍ക്കും ആവശ്യം. എന്നാല്‍ രാവിലത്തെ കോഫി കുടി അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫിക്ക് ഒരുപാട് നല്ല ഗുണങ്ങള്‍ ഉണ്ടെങ്കിലും വെറും വയറ്റില്‍ കുടിക്കുന്നത് അത്ര നല്ലതല്ല

കഫീന്‍ അടങ്ങിയ കോഫി വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് വയറിന്റെ ആന്തരിക ലൈനിങ്ങില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അതുവഴി ദഹനപ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം.

വെറും വയറ്റിലെ ബ്ലാക്ക് കോഫി കുടിയാണ് ഏറ്റവും കൂടുതല്‍ ആസിഡ് ഉല്‍പ്പാദനം ഉണ്ടാക്കുന്നത് എന്നാണ് പ്രശസ്ത ന്യൂട്രിഷനിസ്റ്റ് ആയ പ്രിയങ്ക റോഹ്ടാഗി പറയുന്നത്. പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത കോഫിയും ബ്ലാക്ക് കോഫിയോളം അല്ലെങ്കില്‍ പോലും അപകടകരമാണ്. എന്നാല്‍ അതിനു ഒരു ലിമിറ്റ് സ്വയം തീരുമാനിക്കുന്നത് നന്നായിരിക്കും എന്നവര്‍ ഓര്‍മിപ്പിക്കുന്നു. 

മള്‍ട്ടി ഗ്രെയ്ന്‍ ബിസ്‌കറ്റ്, അല്ലെങ്കില്‍ കുതിര്‍ത്ത ആല്‍മണ്ട് തുടങ്ങിയവ വെറും വയറ്റില്‍ ആദ്യം കഴിച്ച ശേഷം കോഫി കുടിക്കുന്നതില്‍ പ്രശ്‌നമില്ല. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയ്ക്കാനും കഫീന്‍ കാരണമാകുന്നുണ്ട്. ഇത് ക്ഷീണം ഉണ്ടാക്കിയേക്കാം. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പും കോഫി കുടിച്ചിട്ട് പോകുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com