ഇനി അര മണിക്കൂർ മതി ബാക്ടീരിയ പിടിയിലാവും !

രോഗ കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം അര മണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു
ഇനി അര മണിക്കൂർ മതി ബാക്ടീരിയ പിടിയിലാവും !

വാഷിങ്ടൻ: രോഗ നിർണയത്തിന് പരിശോധനാ ഫലം തേടി ലബോറട്ടറികളിൽ ഇനി അധിക നേരം കാത്തിരിക്കേണ്ടതില്ല. രോഗ കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം അര മണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു.

പെൻസിൽവേനിയ സർവകലാശാലയിലെ വിദഗ്ധരാണ് ബാക്ടീരിയകൾക്കെതിരായ പോരാട്ടത്തിൽ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോൾ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാനും ഏതു തരമാണെന്നു കണ്ടെത്താനും മൂന്നോ നാലോ ദിവസം വരെ കാത്തിരിക്കണം. അതുകൊണ്ട് രോഗം വഷളാകുന്നതിനു മുൻപ്, മുൻകരുതലായി ആന്റിബയോട്ടിക് നൽകുകയാണ് ചെയ്യാറുള്ളത്. ഈ രീതി ഇനി തുടരേണ്ടിവരില്ല.

മൂത്രാശയ സംബന്ധമായ അണു ബാധയും മറ്റും തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിയുമെന്നത് ഏറെപ്പേർക്ക് ആശ്വാസമാകും. പുതിയ ഉപകരണത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com