ബെല്ലി ഫാറ്റ് കുറയുന്നില്ലേ? ഇഞ്ചി കൊണ്ടൊരു പ്രയോഗമുണ്ട്..!!

കുട വയര്‍ കുറയ്ക്കാന്‍ ഇഞ്ചി ഒരു നല്ല ഔഷധമാണെന്നാണ് ആയുര്‍വേദം പറയുന്നത്.
ബെല്ലി ഫാറ്റ് കുറയുന്നില്ലേ? ഇഞ്ചി കൊണ്ടൊരു പ്രയോഗമുണ്ട്..!!

തുടര്‍ച്ചയായി വ്യായാമം ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടുമൊന്നും കുടവയര്‍ കുറയുന്നില്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഏത് വയറും ചിലപ്പോള്‍ കുറഞ്ഞേക്കാം. അതിനുള്ള മാര്‍ഗങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെ കാണും.

കുട വയര്‍ കുറയ്ക്കാന്‍ ഇഞ്ചി ഒരു നല്ല ഔഷധമാണെന്നാണ് ആയുര്‍വേദം പറയുന്നത്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ് ഇഞ്ചി. ആര്‍ത്തസംബന്ധമായുള്ള വയറു വേദനയ്ക്ക് ഇഞ്ചി നേര് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി എന്ന് പറയുന്നത്.
ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്‌നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയില്‍ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്.

ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാല്‍ വയറിനുള്ളില്‍ രൂപപ്പെടുന്ന വിസറല്‍ ഫാറ്റ് അപകടകാരിയാണ്. ഇത് ആന്തരികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. 

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇത് തുടരുക. ഇത് നിങ്ങളുടെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും.  

ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com