അപൂര്‍വ രോഗം ഇനി ജീന്‍ തെറാപ്പി വഴി ഭേദമാക്കാം ; മരുന്നിന് അംഗീകാരം, ഒറ്റ ഡോസിന് വില 20 ലക്ഷം ഡോളര്‍

ജീനുകളിലുണ്ടാകുന്ന വൈകല്യം ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടെയാണ് രോഗം ബാധിക്കുന്നവരില്‍ ചലന ശേഷി നഷ്ടമാകുന്നത്
അപൂര്‍വ രോഗം ഇനി ജീന്‍ തെറാപ്പി വഴി ഭേദമാക്കാം ; മരുന്നിന് അംഗീകാരം, ഒറ്റ ഡോസിന് വില 20 ലക്ഷം ഡോളര്‍

വാഷിങ്ടണ്‍ :നവജാത ശിശുക്കളെ ബാധിക്കുന്ന അപൂര്‍വ രോഗത്തിനുള്ള ജീന്‍ തെറാപ്പി ചികിത്സയ്ക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം. പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ നൊവാര്‍ടിസ് ആണ് മരുന്ന് വിപണിയില്‍ എത്തിക്കുക. നിലവില്‍ ലോകത്തില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും ചിലവേറിയതാകും ഈ മരുന്നിന്റെ ഒറ്റ ഡോസ്. ഏകദേശം 20 ലക്ഷത്തോളം ഡോളറാണ് മരുന്നിന്റെ വിലയായി നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. 
 
 ജീനുകളിലുണ്ടാകുന്ന വൈകല്യം ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടെയാണ് രോഗം ബാധിക്കുന്നവരില്‍ ചലന ശേഷി നഷ്ടമാകുന്നത്. വളരെ അപൂര്‍വമായി മാത്രമേ ഈ രോഗം കണ്ടുവരാറുള്ളൂ. കൃത്യസമയത്ത് രോഗനിര്‍ണയം നടത്താനും മരുന്ന് നല്‍കാനും സാധിക്കാതെ വന്നാല്‍ നവജാത ശിശു മരിക്കുകയോ വെന്റിലേറ്ററിന്റെ സഹായത്തോടെയോ മാത്രമേ ജീവിക്കുകയുള്ളൂ.  ഈ പ്രശ്‌നമാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

നട്ടെല്ലിലെ പേശികളിലാണ് മരുന്ന് കുത്തിവയ്ക്കുക.  ബയോജെന്‍ കമ്പനിയുടെ 'സ്പിന്‍്‌റാസ' എന്ന മരുന്നാണ് ഇതിന് പകരമായി ഉപയോഗിച്ചിരുന്നത്. ഈ മരുന്ന് കൊണ്ട് പക്ഷേ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com