പ്രായക്കൂടുതൽ തോന്നും! പുകവലിക്കാതിരിക്കാന്‍ ഇനിയുംവേണോ കാരണം?

അമിതമായി പുകവലിക്കുന്നവരെ  അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്
പ്രായക്കൂടുതൽ തോന്നും! പുകവലിക്കാതിരിക്കാന്‍ ഇനിയുംവേണോ കാരണം?

രോ​ഗ്യപ്രശ്നത്തേക്കാൾ ആളുകളെ അലട്ടുന്നത് സൗന്ദര്യവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് പറഞ്ഞാൽ തെറ്റുപറയാനാകില്ല. കാരണം സൗന്ദര്യത്തെ ബാധിക്കുന്ന കാര്യങ്ങൾക്ക് അത്രയേറെ കരുതലാണ് എല്ലാവരും നൽകുന്നത്. അതുകൊണ്ടുതന്നെ പുകവലിയെ മാറ്റിനിർത്താൻ ഒരു പുതിയകാരണം കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ​ഗവേഷകർ. പുകവലിക്കുന്നവര്‍ക്ക് അവരുടെ ശരിക്കുള്ള പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായം തോന്നിക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.

അമിതമായി പുകവലിക്കുന്നവരെ  അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ആയിരക്കണക്കിന് ലക്ഷണങ്ങൾ നിരീക്ഷിച്ചായിരുന്നു പഠനം. പ്രധാനമായും മുഖത്താണ് പ്രായക്കൂടുതല്‍ പ്രകടമാവുന്നതെന്നായിരുന്നു കണ്ടെത്തൽ. പ്ലോസ് ജെനറ്റിക്‌സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു കെ യിലെ ബ്രിസ്റ്റൾ സർവകലാശാലയിലെ ഗവേഷകന്‍ ലൂയി മില്ലാര്‍ഡ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മുതല്‍ മുഖത്തുപ്രകടമാകുന്ന പ്രായക്കൂടുതല്‍വരെ പരിശോധിച്ചാണ് പഠനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും പുകവലിക്കാത്തവര്‍, പുകവലിക്കുന്നവര്‍ എന്നിങ്ങനെ രണ്ടു വിഭാ​ഗം ആളുകളിലാണ് പഠനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com