രാത്രി ഏറെ വൈകി ആഹാരം കഴിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം

സ്ത്രീകള്‍ കഴിക്കുന്ന സമയവും ആരോഗ്യവും വെച്ചാണ്  പഠനം നടത്തിയത്. വൈകുന്നേരം വൈകി കൂടുതല്‍ കലോറി കഴിക്കുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. 
രാത്രി ഏറെ വൈകി ആഹാരം കഴിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം

ന്ത് ആഹാരം കഴിക്കുന്നു, അത് എപ്പോള്‍ എങ്ങനെ കഴിക്കുന്നു എന്നിവയൊക്കെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ആരോഗ്യവാസ്ഥ രൂപപ്പെടുക. ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രഭാത ഭക്ഷണം തലച്ചോറിന്റെ ആരോഗ്യത്തെ സ്വാദീനിക്കുമ്പോള്‍ ഉച്ചഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.  

ഉച്ചഭക്ഷണം കുറച്ച് നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി അവ വൈകിയാണ് കഴിക്കുന്നതെങ്കില്‍ ശരീരഭാരം കൂട്ടുമെന്ന് മറ്റൊരു പഠനം പറയുന്നു. കൃത്യ സമയത്ത് ഉച്ച ഭക്ഷണം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.  

അതേസമയം വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രി വൈകി കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദോഗത്തിനുളള സാധ്യത കൂട്ടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. 

സ്ത്രീകള്‍ കഴിക്കുന്ന സമയവും ആരോഗ്യവും വെച്ചാണ്  പഠനം നടത്തിയത്. വൈകുന്നേരം വൈകി കൂടുതല്‍ കലോറി കഴിക്കുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com