മൊബൈലും കമ്പ്യൂട്ടറും പതിവാണോ? എങ്കിൽ പെന്‍സില്‍ പുഷ് അപ്പ് മറക്കണ്ട 

ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചിലവഴിക്കുന്നവർ കുറച്ചു സമയം കണ്ണിന്റെ വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതും നല്ലതാണ്
മൊബൈലും കമ്പ്യൂട്ടറും പതിവാണോ? എങ്കിൽ പെന്‍സില്‍ പുഷ് അപ്പ് മറക്കണ്ട 

ദിവസത്തിന്റെ ഭൂരിഭാ​ഗവും സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഉപയോ​ഗിച്ച് തീർക്കുമ്പോൾ കണ്ണിന്റെ ആരോഗ്യത്തെ മറന്നുപോകരുത്. ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചിലവഴിക്കുന്നവർ കുറച്ചു സമയം കണ്ണിന്റെ വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതും നല്ലതാണ്. 

കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവയുടെ അമിത ഉപയോ​ഗം  അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ ഇരുകണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാതെ വരികയും കാഴ്ച അവ്യക്തമാവുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. തലവേദന, കണ്ണുകള്‍ക്ക് ആയാസം, വസ്തുക്കളെ രണ്ടായി കാണല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ തുടക്കമാണ്. എന്നാൽ ഈ അവസ്ഥയെ മറികടക്കാൻ പെന്‍സില്‍ പുഷ് അപ്പ് ഏറെ പ്രയോജനകരമാണ്. 

സൗകര്യപ്രദമായ വിധത്തില്‍ എവിടെയെങ്കിലും നില്‍ക്കുക. ഒരു പെന്‍സില്‍ കൈയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന് മുന്നിലായി കൈയുടെ നീളത്തില്‍ നീട്ടിപ്പിടിക്കുക. പെന്‍സിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയ്യുക. തുടര്‍ന്ന് പതുക്കെ പെന്‍സില്‍ മൂക്കിനടുത്തേക്ക് കൊണ്ടുവരണം. അവ്യക്തമായ രണ്ടായോ കാണാന്‍ തുടങ്ങിയാൽ പിന്നെ പെൻസിൽ ചലിപ്പിക്കരുത്. ആ പൊസിഷനില്‍ അല്‍പസമയം അങ്ങനെ നിര്‍ത്തുക. ഇതിന് ശേഷം വീണ്ടും പെന്‍സില്‍ പഴയ പൊസിഷനിലേക്ക് തിരിച്ചെത്തിച്ച് പരിശീലനം ആവര്‍ത്തിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com