പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്; ഇനി കുത്തിവെയ്പ് വേണ്ട, വരുന്നു ഇന്‍സുലിന്‍ ക്യാപ്‌സുള്‍

കുത്തിവെയ്ക്കുന്നതിന് പകരം ഇന്‍സുലിന്‍ ഗുളിക രൂപത്തില്‍ കഴിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിരിക്കുന്നത്
പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്; ഇനി കുത്തിവെയ്പ് വേണ്ട, വരുന്നു ഇന്‍സുലിന്‍ ക്യാപ്‌സുള്‍

ന്യൂയോര്‍ക്ക്:  പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ സ്ഥിരമായി കുത്തിവെയ്ക്കുന്നവര്‍ നിരവധിയുണ്ട്. നിത്യേനയുളള ഈ കുത്തിവെയ്പ് പലപ്പോഴും രോഗികളില്‍ മടുപ്പ് തോന്നിക്കാറുണ്ട്. ഇന്‍സുലിന്‍ കുത്തിവെയ്ക്കുന്നതിന് പകരം ഗുളിക ആയിരുന്നെങ്കില്‍ എന്നുചിന്തിക്കുന്നവരാണ് ഒട്ടുമിക്ക രോഗികളും. 

ഇവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ശാസ്ത്രലോകത്ത് നിന്ന് വരുന്നത്.  കുത്തിവെയ്ക്കുന്നതിന് പകരം ഇന്‍സുലിന്‍ ഗുളിക രൂപത്തില്‍ കഴിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇന്‍സുലിന്‍ ഉള്‍പ്പെടെയുളള മരുന്നുകള്‍ കുത്തിവെയ്പിന്റെ സഹായമില്ലാതെ തന്നെ ഫലം കിട്ടുന്ന വിധമുളള ഗുളികയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. 

പ്രോട്ടീന്‍ അടങ്ങിയത് ഉള്‍പ്പെടെയുളള മരുന്നുകളില്‍ പലതും ഗുളിക രൂപത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇവ കുത്തിവെയ്പിലൂടെ മാത്രമേ മരുന്നായി ഉപയോഗിക്കാന്‍  സാധിക്കുകയുളളൂ. ഗുളിക രൂപത്തില്‍ ഉപയോഗിച്ചാല്‍ ഉദേശിച്ചഫലം ലഭിക്കില്ല എന്ന കാരണത്താലാണ് കുത്തിവെയ്പിനെ ആശ്രയിക്കുന്നത്. ഉദരത്തില്‍ എത്തുമ്പോള്‍ തന്നെ മരുന്ന് നീര്‍വീര്യമായി പോകും എന്നതാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഇതിനെ മറികടക്കാന്‍ സഹായിക്കുന്നതാണ് പുതിയതായി വികസിപ്പിച്ചെടുത്ത ഗുളികയെന്ന് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു. ചെറുകുടലില്‍ വച്ച് ഗുളിക വിഘടിക്കുമ്പോള്‍ തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യാന്‍ കഴിയും വിധമുളള ഗുളികയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അതായത് ഉദരത്തില്‍ വച്ച് ഗുളിക നീര്‍വീര്യമാകുന്ന അവസ്ഥയില്‍ നിന്ന് മാറി, ഉദേശിച്ച ഫലം ലഭിക്കുന്ന തരത്തില്‍ ഗുളിക പ്രവര്‍ത്തിക്കുമെന്ന് സാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com