സിസേറിയനില്‍ പുറത്തുവന്നത് 'ബബിള്‍ ബോയ്' ; ഡോക്ടര്‍മാരെ ഞെട്ടിച്ച ജനനം, അസാധാരണം

ഐവിഎഫ് ചികിത്സയിലൂടെ ഉണ്ടായ കുഞ്ഞിനെ ആംനിയോട്ടിക് ദ്രവത്തോടൊപ്പമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്
സിസേറിയനില്‍ പുറത്തുവന്നത് 'ബബിള്‍ ബോയ്' ; ഡോക്ടര്‍മാരെ ഞെട്ടിച്ച ജനനം, അസാധാരണം

സാധാരണ പ്രസവം ദുഷ്‌കരമാകുന്ന സന്ദര്‍ഭങ്ങളില്‍ സി സെക്ഷന്‍ സര്‍ജറി നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്നത് നമ്മുടെ നാട്ടിലും വിരളമല്ല. എന്നാല്‍ ചൈനയിലെ ഫുജിയാന്‍ മെറ്റേര്‍ണിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടുത്തിടെ നടത്തിയ പ്രസവം കുറച്ചധികം വ്യത്യസ്തമാണ്

ഐവിഎഫ് ചികിത്സയിലൂടെ ഉണ്ടായ കുഞ്ഞിനെ ആംനിയോട്ടിക് ദ്രവത്തോടൊപ്പമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. അമ്മയ്ക്ക് സഹിക്കാനാകാത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ സിസേറിയന്‍ നടത്തി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ നിശ്ചയിച്ചത്. ഗര്‍ഭിണിയായി 36-ാം ആഴിചയിലായിരുന്നു ഇത്. പുറത്തെടുത്തപ്പോഴും ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതുപോലെ തന്നെയായിരുന്നു കുഞ്ഞ്. ബബിള്‍ ബോയ് എന്നാണ് കുഞ്ഞിനെ വിളിച്ചത്.

രണ്ടര കിലോ ഭാരമുള്ള കുഞ്ഞിനെ ആംനിയോട്ടിക് ദ്രവത്തിനുള്ളില്‍ നിന്ന് പുറത്തെടുത്തതിന് ശേഷമാണ് കുട്ടി ശ്വാസം എടുത്ത് തുടങ്ങിയത്. പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നതാണ് പതിവെങ്കില്‍ ഇവിടെ അമ്മയുടെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തിയെങ്കിലും ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതുപോലെ കുഞ്ഞ് ആംനിയോട്ടിക് ദ്രവത്തിനുള്ളില്‍ കിടക്കുകയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്ലേഷ്മപാളി തുറന്ന് വെള്ളം മാറ്റിയതിന് ശേഷമാണ് കുട്ടി കരഞ്ഞുതുടങ്ങിയത്.

എന്‍ കോള്‍ എന്നാണ് ഈ പ്രസവ രീതിയെ ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. സാധാരണ നടത്തുന്ന സി സെക്ഷന്‍ ഡെലിവറി പോലെതന്നെയുള്ള മറ്റൊരു സംവിധാനമായി ഇതിനെ കണക്കാക്കാമെന്നാണ് അവര്‍ പറയുന്നത്. പ്രിമെച്ച്വര്‍ ഡെലിവറിയില്‍ കുഞ്ഞിനെ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതാണ് ഇതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com