കാപ്പി കപ്പ് വലിച്ചെറിയേണ്ട, കറുമുറെ തിന്നാം; 'ഈറ്റ് കപ്പ്' വിപണിയിലേക്ക്

പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് കപ്പുനിര്‍മ്മിക്കുന്നത് 
കാപ്പി കപ്പ് വലിച്ചെറിയേണ്ട, കറുമുറെ തിന്നാം; 'ഈറ്റ് കപ്പ്' വിപണിയിലേക്ക്

ഹൈദരാബാദ്: ഭക്ഷണം കഴിച്ച ശേഷം വലിച്ചെറിയുന്ന  വസ്തുക്കള്‍ പലപ്പോഴും പരിസ്ഥിതിയെ സാരമായി ബാധിക്കാറുണ്ട്. പരിസ്ഥിതി സൗഹൃദത്തെ കുറിച്ച് പറയുന്നവര്‍ പോലും ഇത് മറക്കുന്നതാണ് പതിവ്. എന്നാല്‍ പാനീയങ്ങള്‍ കുടിച്ച ശേഷം കഴിച്ച് വിശപ്പുമാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി. ചൂടും തണുപ്പുമുള്ള ഏത് പാനീയങ്ങളും ഈ കപ്പില്‍ കുടിക്കാം.  ശേഷം കപ്പ് കഴിച്ച് വിശപ്പു മാറ്റുകയും ചെയ്യാം. 

ഹൈദരാബാദിലെ സ്വകാര്യ കമ്പനി പുറത്തിറക്കിയിരിക്കുന്ന കപ്പിന് 'ഈറ്റ് കപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് കപ്പിന്റെ നിര്‍മ്മാണം. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഉപദ്രവമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പ് പുറത്തിറക്കിയതെന്നാണ് കമ്പനിയുടെ അവകാശവാദം. 

പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയ്ക്ക് ബദലായി ഈറ്റ് കപ്പുകള്‍ ഉപയോഗിക്കാം. ഇതിന് പുറമേ, പാരിസ്ഥിതിക ആഘാതങ്ങള്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് എന്നിവ കുറയ്ക്കാനും ഈ മുന്നേറ്റം സഹായകമാകുമെന്നും കമ്പനി സിഇഒ അശോക് കുമാര്‍ പറഞ്ഞു. എത്ര ചൂടുള്ളതായാലും തണ്ണുപ്പുള്ളതായാലും ഈ പാത്രങ്ങളില്‍ ഉപയോഗിക്കാമെന്നതാണ് കപ്പിന്റെ മറ്റൊരു പ്രത്യേകത.  കുതിരാതെ മൊരിഞ്ഞ രൂപത്തില്‍ തന്നെ കപ്പ് ഭക്ഷിക്കാം. കൃത്രിമമായ ലൈനിങ്ങുകളോ, കോട്ടിങ്ങുകളോ ഉപയോഗിക്കാത്തതിനാല്‍, കപ്പിലെ പാനീയങ്ങളുടെ രുചിയില്‍ മാറ്റം വരില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com