രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമായി 19കാരി; അപൂര്‍വാവസ്ഥ കണ്ടെത്തിയത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ശരീരത്തില്‍ സംഭവിച്ച അപൂര്‍വാവസ്ഥ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി 19കാരി
രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമായി 19കാരി; അപൂര്‍വാവസ്ഥ കണ്ടെത്തിയത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ലണ്ടന്‍: ശരീരത്തില്‍ സംഭവിച്ച അപൂര്‍വാവസ്ഥ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി 19കാരി. എട്ട് വര്‍ഷത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് യുവതി തന്റെ ശാരീരിക അവസ്ഥയിലെ പ്രത്യേകത എന്താണെന്ന് തിരിച്ചറിഞ്ഞത്. യുവതിക്ക് രണ്ട് യോനികളും രണ്ട് ഗര്‍ഭാശയ മുഖങ്ങളും രണ്ട് ഗര്‍ഭപാത്രവുമുണ്ടായിരുന്നു. 

ബ്രിട്ടനിലെ കെന്റ് സ്വദേശിയായ മോളി റോസ് ടെയ്‌ലര്‍ എന്ന യുവതിക്ക് ഒന്‍പതാം വയസില്‍ ആദ്യ ആര്‍ത്തവം മുതല്‍ അതികഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. മോളി പല ഡോക്ടര്‍മാരെയും സമീപിച്ചു. ടാംപണ്‍ ഉപയോഗിച്ചാല്‍ പോലും ആര്‍ത്തവ രക്തം പുറത്തേക്ക് വരുമായിരുന്നു. Uterus didelphys എന്ന അപൂര്‍വ രോഗാവസ്ഥയായിരുന്നു മോളിക്ക്. 

രണ്ട് യോനി ഉള്ള ശരീരപ്രകൃതിയായിരുന്നു മോളിക്ക്. Longitudinal septum എന്ന രണ്ട് സെന്റി മീറ്റര്‍ നീളമുള്ള ടിഷ്യൂ ആയിരുന്നു മോളിയുടെ യോനിയില്‍ ഉണ്ടായിരുന്നത്. ഇത് നീക്കം ചെയ്തത് 2017 ലാണ്. ലൈംഗിക രോഗം ആണോ എന്നുവരെ ആദ്യം ഡോക്ടര്‍മാര്‍ സംശയിച്ചു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് മോളിക്ക് രണ്ട് യോനിയും രണ്ട് ഗര്‍ഭാശയമുഖവും രണ്ട് ഗര്‍ഭപാത്രങ്ങളും ഉണ്ടെന്നു കണ്ടെത്തിയത്. 

ഭാവിയില്‍ ഗര്‍ഭം ധരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും മറ്റും അധിക ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. 3,000 ത്തില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് അപൂര്‍വമായ ഈ അവസ്ഥ ഉണ്ടാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com