ഓറല്‍ പോളിയോ വാക്‌സിന്‍ കുട്ടികളില്‍ പോളിയോ ഉണ്ടാക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ പോളിയോ ബാധിച്ചത് 400 കുട്ടികള്‍ക്കെന്നു പഠനം

വായിലൂടെയുള്ള പോളിയോ തുള്ളിമരുന്ന് (ഓറല്‍ പോളിയോ വാക്‌സിന്‍) കഴിച്ചതിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് നാനൂറു കുട്ടികള്‍ക്കെങ്കിലും പോളിയോ പിടിപെട്ടിട്ടുണ്ടെന്ന് പഠനം
ഓറല്‍ പോളിയോ വാക്‌സിന്‍ കുട്ടികളില്‍ പോളിയോ ഉണ്ടാക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ പോളിയോ ബാധിച്ചത് 400 കുട്ടികള്‍ക്കെന്നു പഠനം

ന്യൂഡല്‍ഹി: വായിലൂടെയുള്ള പോളിയോ തുള്ളിമരുന്ന് (ഓറല്‍ പോളിയോ വാക്‌സിന്‍) കഴിച്ചതിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് നാനൂറു കുട്ടികള്‍ക്കെങ്കിലും പോളിയോ പിടിപെട്ടിട്ടുണ്ടെന്ന് പഠനം. പോളിയോ നിര്‍മാര്‍ജന പദ്ധതികളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയെയും കേന്ദ്ര സര്‍ക്കാരിനെയും ഉപദേശിച്ചിട്ടുള്ള ശിശുരോഗ വിദഗ്ധന്‍ ടി ജേക്കബ് ജോണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യംചൂണ്ടിക്കാട്ടുന്നത്. 

2011 മുതല്‍ പോളിയോ വൈറസ് മുക്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ കഴിച്ചതിലൂടെ കുട്ടികള്‍ക്കു പോളിയോ പിടിപെടുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്നില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസ്ിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 1994 മുതല്‍ രാജ്യത്ത് ഓറല്‍ പോളിയോ വാക്‌സിന്‍ നല്‍കുന്നുണ്ട്. കുത്തിവയ്പിലൂടെ നല്‍കാവുന്ന വാക്‌സിന്‍ ലഭ്യമാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഓറല്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. എളുപ്പവും ചെലവു കുറവായതിനാലുമാണ് സര്‍ക്കാര്‍ ഓറല്‍ വാകസിന്‍ തുടരാന്‍ കാരണമെന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ജേക്കബ് ജോണ്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നിലായ പല രാജ്യങ്ങളും ഇതു ചെയ്യുന്നുണ്ട്. സൗകര്യത്തിനു വേണ്ടി ധാര്‍മികത മറക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

നാല്‍പ്പതു രാജ്യങ്ങളില്‍ ഓറല്‍ പോളിയോ വാക്‌സിന്‍ നല്‍കുന്നതു നിരോധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജേക്കബ് ജോണും മുംബൈയിലെ പീഡിയാട്രിഷ്യനായ ധന്യ ധര്‍മപാലനും ചേര്‍ന്നു നടത്തിയ പഠനം ഇന്ത്യന്‍ ജേണല്‍ ഒഫ് എത്തിക്കല്‍ ഇഷ്യൂസിലാണ് പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com