കൂടുതല്‍ കാലം ജീവിക്കണമോ?; സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതു നിര്‍ത്താന്‍ മുന്നറിയിപ്പ് 

കൂടിയ അളവിലുളള ശീതളപാനീയങ്ങള്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു
കൂടുതല്‍ കാലം ജീവിക്കണമോ?; സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതു നിര്‍ത്താന്‍ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി: നിങ്ങള്‍ സ്ഥിരമായി ശീതളപാനീയങ്ങള്‍ ( സോഫ്റ്റ് ഡ്രിങ്ക്) കഴിക്കുന്നവരാണോ?. അത് നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഫ്രാന്‍സിലെ കാന്‍സറുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന രാജ്യാന്തര ഏജന്‍സി.

കൂടിയ അളവിലുളള ശീതളപാനീയങ്ങള്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്രിമമായോ അല്ലാതെയോ കൂടിയ അളവില്‍ മധുരം കലര്‍ന്ന ശീതളപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്നും പകരം ആരോഗ്യപ്രദമായ പാനീയങ്ങള്‍ കഴിക്കാന്‍ തയ്യാറാകണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത നാലരലക്ഷം പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍.

ഒരു ദിവസം രണ്ടു മൂന്ന് ഗ്ലാസ് ശീതളപാനീയം കൂടിക്കുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ കഴിക്കുന്നവരെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണ്. പതിനാറുവര്‍ഷക്കാലത്തെ വിവിധ മെഡിക്കല്‍ കേസുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 41,693 പേര്‍ ഇതുകാരണം മരിച്ചതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

ശീതളപാനീയം ശീലമാക്കിയതിന്റെ ഫലമായി 43 ശതമാനം പേര്‍ ക്യാന്‍സര്‍ രോഗം പിടിപ്പെട്ടാണ് മരിച്ചത്. 21.8 ശതമാനം പേര്‍ ഞരമ്പുസംബന്ധമായ അസുഖങ്ങള്‍ കാരണവും 2.9 ശതമാനം പേര്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ മൂലവും മരിച്ചതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com