നിങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ്? ഈ ആപ്പുകള്‍ ഉണ്ടെങ്കില്‍ സൂക്ഷിച്ചോളൂ, എല്ലാം ഫേയ്‌സ്ബുക്ക് അറിയും

രണ്ട് ആപ്പുകളുടെ സഹായത്തില്‍ ഫേയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ അതീവ വ്യക്തിപരമായ കാര്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്
നിങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ്? ഈ ആപ്പുകള്‍ ഉണ്ടെങ്കില്‍ സൂക്ഷിച്ചോളൂ, എല്ലാം ഫേയ്‌സ്ബുക്ക് അറിയും

ലൈംഗിക ജീവിതം ഉള്‍പ്പടെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷ്‌ക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഫേയ്‌സ്ബുക്കിന് ഇതേക്കുറിച്ച് അറിയാമായിരിക്കും. രണ്ട് ആപ്പുകളുടെ സഹായത്തില്‍ ഫേയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ അതീവ വ്യക്തിപരമായ കാര്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെന്‍സ്ട്രല്‍ ട്രാക്കിങ് ആപ്പുകളായ മയ, എംഐഎ ഫെം എന്നിവ ഉപഭോക്താക്കളുടെ ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേയ്‌സ്ബുക്കിനും മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഉപഭോക്താക്കള്‍ അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ്, ഏത് രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗമാണ് ഉപയോഗിച്ചത്, ഓവിലേഷന്‍ ഉണ്ടായോ ഇല്ലയോ തുടങ്ങിയ വളരെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും ഫേയ്‌സ്ബുക്കുമായി പങ്കുവെക്കുന്നുണ്ടെന്നാണ് വിവരം. മയ, എംഐഎ എന്നീ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉടന്‍ തന്നെ ഇവ ഫേയ്‌സ്ബുക്കിന് വിവരം കൈമാറുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രൈവസി പോളിസി അംഗീകരിക്കുന്നത് വരെ പോലും കാത്തുനില്‍ക്കുന്നില്ലെന്നും പ്രൈവസി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേയ്‌സ്ബുക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് വഴിയാണ് സോഷ്യല്‍ മീഡിയ ഭീമന് വിവരങ്ങള്‍ നല്‍കുന്നത്. 

വ്യക്തികളുടെ ഏറ്റവും സ്വകാര്യ വിവരങ്ങളുടെ സുരക്ഷയാണ് ഈ കണ്ടുപിടുത്തത്തിലൂടെ ചോദ്യം ചെയ്യുന്നത്. തൊഴില്‍ദാതാക്കള്‍, ഇന്‍ഷുറേഴ്‌സ്, പരസ്യദാതാക്കള്‍ എന്നിവര്‍ ഈ വിവരങ്ങള്‍ പ്രത്യേക വിഭാഗം ആളുകള്‍ക്കെതിരേ ഉപയോഗിക്കുമെന്നാണ് പറയുന്നത്. എന്നാല്‍  റിപ്പോര്‍ട്ടിന് എതിരേ രംഗത്തെത്തിയിരിക്കുകയാണ് ഫേയ്‌സ്ബുക്ക്. ആപ്പുകള്‍ക്ക് നല്‍കുന്ന ആരോഗ്യ വിവരങ്ങള്‍ പോലുള്ളവ തങ്ങള്‍ക്ക് ലഭിക്കില്ല എന്നാണ് ഫേയ്‌സ്ബുക്ക് പറയുന്നത്. 

പിരിയഡ്‌സും പ്രഗ്നന്‍സിയും അറിയുന്നതിനായി മിയ, എംഐഎ എന്നീ ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വ്യക്തിവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സെഷ്യല്‍ ഹെല്‍ത്തിനെക്കുറിച്ചുള്ള വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ഇവ പറഞ്ഞു കൊടുക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com