ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചപ്പോള്‍ തുറന്ന വായ അടക്കാന്‍ കഴിയാതെ സ്ത്രീ; രക്ഷകനായി ഡോക്ടര്‍; വിചിത്രം

ചിരി എല്ലായ്‌പ്പോഴും ഒരു നല്ല ഔഷധമായിരിക്കില്ല- കുറഞ്ഞ പക്ഷം ഉറക്കെ ചിരിച്ച് പിന്നീട് വായ അടക്കാന്‍ സാധിക്കാതെ പോയ ഈ സ്ത്രീയുടെ കാര്യത്തിലെങ്കിലും
ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചപ്പോള്‍ തുറന്ന വായ അടക്കാന്‍ കഴിയാതെ സ്ത്രീ; രക്ഷകനായി ഡോക്ടര്‍; വിചിത്രം

ബെയ്ജിങ്: ചിരി എല്ലായ്‌പ്പോഴും ഒരു നല്ല ഔഷധമായിരിക്കില്ല- കുറഞ്ഞ പക്ഷം ഉറക്കെ ചിരിച്ച് പിന്നീട് വായ അടക്കാന്‍ സാധിക്കാതെ പോയ ഈ സ്ത്രീയുടെ കാര്യത്തിലെങ്കിലും. വളരെ ഉറക്കെ ചിരിച്ച ആ സ്ത്രീയ്ക്ക് പിന്നീട് വായടക്കാന്‍ കഴിഞ്ഞില്ല.  

വിചിത്രമായ ഈ സംഭവം നടന്നത് ചൈനയിലാണ്. ട്രെയിനില്‍ യാത്ര ചെയ്യവേയാണ് സ്ത്രീ ഉറക്കെ ചിരിച്ചത്. ഇതോടെ ഇവരുടെ താടിയെല്ല് സ്ഥാനം തെറ്റി. അവരുടെ ഭാഗ്യത്തിന് ട്രെയിനില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ഉടന്‍ തന്നെ ഇവര്‍ക്ക് വേണ്ട വൈദ്യ സഹായം നല്‍കി. 

യാത്രക്കാരിക്ക് സംസാരിക്കാനോ വായ അടയ്ക്കാനോ കഴിയുമായിരുന്നില്ല. ആദ്യം കരുതിയത് അവര്‍ക്ക് പക്ഷാഘാതം ആണെന്നാണ്. ഉടന്‍ തന്നെ പ്രഷര്‍ നോക്കി. പിന്നീട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതോടെയാണ് താടിയെല്ല് സ്ഥാനം തെറ്റിയതാണെന്ന് മനസ്സിലായതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ശ്രദ്ധാപൂര്‍വം ഡോക്ടര്‍ അവരുടെ താടിയെല്ല് തിരിച്ച് നേരെയാക്കി. യാത്രക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വന്നിട്ടില്ല. എന്നാല്‍ മുന്‍പ് അവര്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഛര്‍ദിച്ചപ്പോഴും സമാനമായി താടിയെല്ല് സ്ഥാനം തെറ്റിയിട്ടുള്ളതായി അവര്‍ പറഞ്ഞു എന്നും വിവരങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com