ചുളിവ് മാറാനുള്ള ബോഡി ക്രീം ഉപയോഗിച്ച 47കാരി കോമയില്‍; ഇത്തരം ക്രീമുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

മെകിസിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബോഡി ക്രീമില്‍ നിന്ന് മെര്‍ക്കുറി പൊയ്‌സണാണ് തളര്‍ച്ചയ്ക്ക് കാരണമായത്.
ചുളിവ് മാറാനുള്ള ബോഡി ക്രീം ഉപയോഗിച്ച 47കാരി കോമയില്‍; ഇത്തരം ക്രീമുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

കാലിഫോര്‍ണിയ; ശരീരത്തിലെ ചുളിവ് മാറാനുള്ള ബോഡി ക്രീം ഉപയോഗിച്ച സ്ത്രീ കോമയില്‍. യുഎസിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അഞ്ച് കുട്ടികളുടെ അമ്മയായ 47കാരിയാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെകിസിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബോഡി ക്രീമില്‍ നിന്ന് മെര്‍ക്കുറി പൊയ്‌സണാണ് തളര്‍ച്ചയ്ക്ക് കാരണമായത്. ജൂലൈയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരീരത്തില്‍ തേച്ച ക്രീമാണ് വിഷബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയത്. 

സംസാരിക്കുന്നതിലും നടക്കുന്നതിലും ബുദ്ധിമുട്ടോടെ സെമി കോമറ്റോസ് സ്‌റ്റേജിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്‌ട്രോക്കോ ഹാര്‍ട്ട്ആറ്റാക്കോ അല്ല ഈ അവസ്ഥയ്ക്ക് കാരണം എന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. മീതൈല്‍മെര്‍ക്കുറി അടങ്ങിയ ക്രീമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. 

മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം ക്രീമുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മീതൈല്‍മെര്‍ക്കുറി പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അപകടകരമാണെന്നാണ് വിലയിരുത്തുന്നത്. സാധാരണ മീനില്‍ നിന്നും ഷെല്‍ഫിഷില്‍ നിന്നുമാണ് മീതൈല്‍മെര്‍ക്കുറി ആളുകളുടെ ശരീരത്തിലേക്ക് എത്തുന്നത്. എന്നാല്‍ തൊക്കിലൂടെ എത്തുന്ന മീതൈല്‍മെര്‍ക്കുറി ശരീരത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുംമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സാധാരണ മനുഷ്യന്റെ രക്തത്തില്‍ 5 ഗ്രാം മെര്‍ക്കുറി മാത്രമാണ് ഉണ്ടാവുക. എന്നാല്‍ കോമയിലായ യുവതിയുടെ ഒരു ലിറ്റര്‍ രക്തത്തിന്റെ 2,630 മൈക്രോഗ്രാം മെര്‍ക്കുറിയാണ് ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com