കീമോതെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ തടയാം: പ്രതിരോധമാര്‍ഗവുമായി ഗവേഷകര്‍, പഠനം 

കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സിഡികെ4/6 എന്ന മരുന്നിന്റെ ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് പ്രഫസര്‍ റാല്‍ഫ് പോസിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്.
കീമോതെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ തടയാം: പ്രതിരോധമാര്‍ഗവുമായി ഗവേഷകര്‍, പഠനം 

യാതൊരു നിയന്ത്രണവുമില്ലാതെ കൊഴിഞ്ഞു പോകുന്ന മുടിയിഴകള്‍ കാന്‍സര്‍ രോഗികളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കീമോതെറാപ്പി ചെയ്ത് തുടങ്ങുമ്പോഴേക്കും മുടി കൊഴിഞ്ഞ് പോകാനും തുടങ്ങും. ഇത് പലരേയും സങ്കടത്തിലാക്കാറുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. 

മാഞ്ചസ്റ്ററിലെ സെന്റര്‍ ഫോര്‍ ഡെര്‍മിറ്റോളജി റിസേര്‍ച്ചില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനടങ്ങിയ ഗവേഷണസംഘമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. അര്‍ബുദ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് എങ്ങനെ ഹെയര്‍ ഫോളിക്കുകളെ തകരാറിലാക്കി മുടിയിഴകള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നുവെന്ന കണ്ടെത്തലും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയിരിക്കുന്നത്. 

കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സിഡികെ4/6 എന്ന മരുന്നിന്റെ ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് പ്രഫസര്‍ റാല്‍ഫ് പോസിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. കോശവിഭജനം തടയാനുള്ള മരുന്നാണ് സിഡികെ4/6. കാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച് ശരീരമാകെ വ്യാപിക്കുന്നത് തടയലാണ് സിഡികെ4/6യുടെ ധര്‍മം. 

സിഡികെ4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്‍ക്കു ദോഷം വരുത്താതെ തന്നെ കോശവിഭജനം തടയാമെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് റാല്‍ഫ്. തുടക്കത്തില്‍ വിപരീതഫലം ഉണ്ടാക്കുമെങ്കിലും ഇത് ഫലപ്രദമാണെന്നാണ് ഗവേഷകസംഘത്തിന്റെ കണ്ടെത്തല്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com