മൃതദേഹം അനങ്ങുന്നതായി തോന്നിയിട്ടുണ്ടോ?; ഒരു വര്‍ഷം വരെ ചലിക്കുമെന്ന് ശാസ്ത്രലോകം 

മരണശേഷം ഒരു വര്‍ഷം വരെ മനുഷ്യശരീരം ചലിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍
മൃതദേഹം അനങ്ങുന്നതായി തോന്നിയിട്ടുണ്ടോ?; ഒരു വര്‍ഷം വരെ ചലിക്കുമെന്ന് ശാസ്ത്രലോകം 

മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹം അനങ്ങുന്നതായി തോന്നിയിട്ടുണ്ടോ? എന്നാല്‍ ഇനി അതിനേക്കുറിച്ച് ഓര്‍ത്ത് ഭയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ട എന്നാണ് ശാസ്ത്രം പറയുന്നത്. മരണശേഷം ഒരു വര്‍ഷം വരെ മനുഷ്യശരീരം ചലിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ ചലനങ്ങള്‍ ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. മരണത്തിന് ശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഈ പഠനത്തിന് പിന്നില്‍. ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകര്‍ മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്.

പൊലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനും മരിച്ച സമയം കണക്കാക്കാനുമൊക്കെ ഇത് സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com