മലേറിയ മരുന്ന് കോവിഡ് രോഗിക്ക് നല്‍കിയാല്‍ ഹൃദ്രോഗത്തിന് സാധ്യത; മുന്നറിയിപ്പുമായി ശാസത്രജ്ഞര്‍ 

ഹൈഡ്രോക്സി ക്ലോറോക്വീനും അസിത്രോമൈസിനും അസാധാരണ ഹൃദയമിടിപ്പിന് കാരണമാകുമെന്നാണ് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്
മലേറിയ മരുന്ന് കോവിഡ് രോഗിക്ക് നല്‍കിയാല്‍ ഹൃദ്രോഗത്തിന് സാധ്യത; മുന്നറിയിപ്പുമായി ശാസത്രജ്ഞര്‍ 

ലേറിയ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് കോവിഡ് ബാധിതരില്‍ പ്രയോഗിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വീനും അന്റിബയോട്ടിക് അസിത്രോമൈസിനും അസാധാരണ ഹൃദയമിടിപ്പിന് കാരണമാകുമെന്നാണ് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. 

കോവിഡ് 19 രോഗികള്‍ക്ക് മലേറിയ മരുന്ന് നല്‍കുന്ന ഡോക്ടര്‍മാര്‍ അവരില്‍ വെന്‍ട്രിക്കുലാര്‍ അറിത്മിയ (താളാത്മകമല്ലാത്ത ഹൃദയമിടിപ്പ്) കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് ഒറിഗോണ്‍ ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയിലെയും ഇന്ത്യന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്. ഈ സ്ഥിതി രോഗിയുടെ വെന്‍ട്രിക്കിളുകള്‍ (താഴത്തെ ഹൃദയ അറകള്‍) കൂടുതല്‍ വേഗത്തിലും ക്രമവിരുദ്ധമായും മിടിക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകുമെന്നും അവര്‍ പറഞ്ഞു. ചൂണ്ട്ിക്കാട്ടുന്നു.

ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന നുറുകണക്കിന് മരുന്നുകള്‍ ഉണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ജേണലില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം രണ്ട് മരുന്നുകള്‍ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയില്‍ ഉപയോഗിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. നിലവില്‍ ഈ രണ്ട് മരുന്നുകളും കോവിഡ് 19നെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ഇവ രണ്ടും ചില ഡോക്ടര്‍മാര്‍ ഒന്നിച്ചുപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നവര്‍ അതിന്റെ സാധ്യമായ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com