തുളസിയിലയും ഏലയ്ക്കയുമുണ്ടോ? അഞ്ച് മിനിറ്റിൽ കാഡ റെഡി; പ്രധാനമന്ത്രി പറഞ്ഞ പാനീയം, വിഡിയോ 

തുളസി, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവയാണ് പ്രധാന ചേരുവകൾ
തുളസിയിലയും ഏലയ്ക്കയുമുണ്ടോ? അഞ്ച് മിനിറ്റിൽ കാഡ റെഡി; പ്രധാനമന്ത്രി പറഞ്ഞ പാനീയം, വിഡിയോ 

കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യത്തെ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്ന തീരുമാനം ജനങ്ങളെ അറിയിക്കാൻ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ച ഒരു പാനീയം പിന്നീട് ഏറെ ചർച്ചയായി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദ പാനീയമായ കാഡ കുടിക്കുന്നത് ശീലമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ കാഡയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചു. രോഗങ്ങളിൽ നിന്ന് രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. 

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ആയുർവേദ പാനീയമാണ് കാഡ. തുളസി, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവയാണ് പ്രധാന ചേരുവകൾ.

തുളസി ഇല - 1 ടീസ്പൂൺ 
ഏലയ്ക്കാ - 1 ടീസ്പൂൺ 
കറുവപ്പട്ട - 1 ടീസ്പൂൺ 
ചുക്ക് - 1 ടീസ്പൂൺ 
കുരുമുളക് - 1 ടീസ്പൂൺ 
ഉണക്കമുന്തിരി
2-3 കപ്പ് വെള്ളം
തേൻ അഥവാ ശർക്കര
നാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

കുരുമുളകും കറുവപ്പട്ടയും മിക്സലിട്ട് നന്നായി പൊടിച്ചെടുക്കണം.
ഒരു പാനിൽ 2-3 ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക
വെള്ളത്തിലേക്ക് തുളസി ഇല ചേർത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.
വെള്ളം ചെറുതായി തിളച്ചുവരുമ്പോൾ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം
അൽപ സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക
രുചി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് ഇതിൽ തേനോ അല്ലെങ്കിൽ ശർക്കരയോ അതോടൊപ്പം നാരങ്ങ നീരോ ചേർക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com