കൈ എങ്ങനെ വൃത്തിയാക്കണം? ഹാന്‍ഡ് ഡ്രയറില്‍ കൈകള്‍ ഉണക്കുന്നതു നല്ലതാണോ?

കൈ എങ്ങനെ ഉണക്കണം? ഡ്രയര്‍ വേണോ അതോ പേപ്പര്‍ ടവ്വലില്‍ തുടച്ചാല്‍ മതിയോ?
കൈ എങ്ങനെ വൃത്തിയാക്കണം? ഹാന്‍ഡ് ഡ്രയറില്‍ കൈകള്‍ ഉണക്കുന്നതു നല്ലതാണോ?

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വ്യക്തിശുചിത്വം എങ്ങനെ കാര്യക്ഷമമാക്കാം എന്നതില്‍ നിരവധി ഗവേഷണങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കുകയാണ്, ഒട്ടുമിക്ക ഗവേഷകരും ചൂണ്ടിക്കാട്ടുന്ന ഒരു മാര്‍ഗം. കഴുകിയ കൈകള്‍ ഉണക്കുന്നത് എങ്ങനെ വേണം എന്നതിനെക്കുറിച്ചു നടന്ന ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ നോക്കൂ.

സാധാരണ പൊതു ഇടങ്ങളില്‍, ആശുപത്രികളിലും ഹോട്ടലുകളിലും മറ്റും കൈകള്‍ കഴുകിയ ശേഷം ഉണക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് പ്രധാനമായും ഉണ്ടാവുക. പേപ്പര്‍ ടവ്വലുകളും ജെറ്റ് ഡ്രയറുകളും. ഇതില്‍ ഏതാണ് വൈറസ് വ്യാപനം തടാന്‍ മികച്ചത്?

ഡ്രയറുകളേക്കാള്‍ പേപ്പര്‍ ടവലുകള്‍ക്കാണ് വൈറസ് വ്യാപനം കൂടുതല്‍ തടയാനാവുക എന്നാണ് ബ്രിട്ടനിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രികളില്‍നിന്നു വൈറസ് ബാധയേറ്റവരില്‍ നടത്തിയ പരീക്ഷണത്തിലാണ് ലീഡ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍. കൊറോണ വൈറസ് അല്ല, മനുഷ്യര്‍ക്കു ദോഷകരമല്ലാത്ത ബാക്ടീരിയോഫേജുകളെയാണ് ഇവര്‍ ഗവേഷത്തിന് ഉപയോഗിച്ചത്. കൊറോണ വൈറസ് ഉള്‍പ്പെടെ എല്ലാ സൂക്ഷ്മ ജീവികള്‍ക്കും ഇതു ബാധകമാണെന്ന് ഇവര്‍ പറയുന്നു.

വൈറസ് ബാധയുള്ള നാലു വോളണ്ടിയര്‍മാരെ പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ചും ജെറ്റ് ഡ്രയറില്‍ ഉണക്കിയും കൈ വൃത്തിയാക്കിയ ശേഷം പൊതു ഇടങ്ങളില്‍ ഇടപഴകാന്‍ അനുവദിച്ചു. ഡ്രയറില്‍ കൈ ഉണക്കിയവരില്‍നിന്ന് പൊതു ഇടങ്ങളില്‍ വൈറസ് പകര്‍ന്നത്, പേപ്പര്‍ ടവ്വലില്‍ കൈ വൃത്തിയാക്കിയവരേക്കാള്‍ പത്തു മടങ്ങാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. വോളണ്ടിയര്‍മാര്‍ ഇരുന്ന കസേര, ധരിച്ചിരുന്ന ഏപ്രണ്‍, ഇടപഴകിയ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബാക്ടീരിയോഫേജുകള്‍ വന്നതായി കണ്ടെത്തി. പേപ്പര്‍ ടവ്വലുകള്‍ ഉപയോഗിച്ച് കൈ ഉണക്കുന്നത് വൈറസ് വ്യാപനത്തില്‍ പ്രധാനമാണെന്നാണ്, ഗവേഷണ ഫലങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് ഇവര്‍ പറയുന്നത്.

കൊറോണ വൈറസിനെതിരായ ലോകത്തിന്റെ പോരാട്ടത്തില്‍ തങ്ങളുടെ കണ്ടെത്തലിന് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയുമെന്നാണ്, ചെറുതെങ്കിലും ഈ ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com