മുഖാവരണം അലക്ഷ്യമായി വലിച്ചെറിയരുത്, ആപത്ത്; പത്തിലധികം ആളുകള്‍ക്ക് വരെ നേരിട്ട് രോഗം പകരാം: മുന്നറിയിപ്പ്

റോഡില്‍ മുഖാവരണം വലിച്ചെറിയുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവിദഗ്ധരുടെ താക്കീത്
മുഖാവരണം അലക്ഷ്യമായി വലിച്ചെറിയരുത്, ആപത്ത്; പത്തിലധികം ആളുകള്‍ക്ക് വരെ നേരിട്ട് രോഗം പകരാം: മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമായി ഉപയോഗിക്കുന്ന മുഖാവരണം അലക്ഷ്യമായി വലിച്ചെറിയുന്നത് ആപത്തെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. റോഡില്‍ മുഖാവരണം വലിച്ചെറിയുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവിദഗ്ധരുടെ താക്കീത്.

കോവിഡ് രോഗവ്യാപനത്തിനുളള വലിയ സാധ്യതയാണ് ഇത് തുറന്നിടുന്നത്. ഉപയോഗിച്ച മുഖാവരണം ഒരാള്‍ തുറസ്സായ സ്ഥലത്ത് വലിച്ചെറിയുന്നത് വഴി പത്തിലധികം ആളുകള്‍ക്ക് വരെ രോഗം പകരാം. കോവിഡ് ബാധിച്ചയാള്‍ വഴി 416 പേര്‍ക്ക് രോഗം പകരാമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുഖാവരണം അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു മുഖാവരണത്തില്‍ നിന്ന് രോഗം ബാധിച്ച 10 പേര്‍ വഴി എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന് 
ഒന്ന് ആലോചിച്ച് നോക്കാന്‍ ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ കൊറോണ വൈറസ് നോഡല്‍ ഓഫീസര്‍ ആയ ഡോ ഗോപിചന്ദ് ഓര്‍മ്മിപ്പിച്ചു.  സാധാരണനിലയില്‍ സ്രവങ്ങളിലൂടെയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് രോഗം പകരുന്നത്. മുഖാവരണം ഇതിനെ ചെറുക്കാനുളള നല്ല പ്രതിരോധ മാര്‍ഗമാണ്. എന്നാല്‍ ഉപയോഗിച്ച ശേഷം ഇത് അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ നിരവധി പേര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ഗോപിചന്ദ് മുന്നറിയിപ്പ് നല്‍കി.

പലപ്പോഴും പലരും രോഗലക്ഷണങ്ങള്‍ കാണിച്ചില്ല എന്ന് വരാം. ഇത് വലിയ രോഗവ്യാപനത്തിനുളള സാധ്യതയിലേക്ക് തളളിവിടാമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com