കുളിരും വിറയലും, പേശി വേദന, തലവേദന, മണവും രുചിയും നഷ്ടമാകല്‍; കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ, പുതിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത് ആശങ്കപ്പെടുത്തുന്നു
കുളിരും വിറയലും, പേശി വേദന, തലവേദന, മണവും രുചിയും നഷ്ടമാകല്‍; കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ 

വാഷിങ്ടണ്‍:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ, പുതിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത് ആശങ്കപ്പെടുത്തുന്നു. അമേരിക്ക ആസ്ഥാനമായ പ്രമുഖ ആരോഗ്യ നിരീക്ഷകരായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കുളിര്‍, ഇടവിട്ടുള്ള വിറയലും കുളിരും, പേശികള്‍ക്ക് വേദന, തലവേദന, മണവും രുചിയും നഷ്ടമാകല്‍ എന്നിവയാണ് പുതിയതായി തിരിച്ചറിഞ്ഞ രോഗലക്ഷണങ്ങള്‍. 

എന്നാല്‍ ഈ രോഗ ലക്ഷണങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ വെബ് പേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പനി, വരണ്ട ചുമ, ക്ഷീണം, വേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടനയുടെ വെബ്‌പേജില്‍ ചേര്‍ത്തിരിക്കുന്നത്. 

കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ സിഡിസി അവരുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അസുഖം ബാധിച്ചവര്‍ക്ക് മിതമായ ലക്ഷണങ്ങള്‍ മുതല്‍ കഠിനമായ ലക്ഷണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വൈറസ് ബാധിച്ച് 2-14 ദിവസത്തിന് ശേഷം ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com